ജന നായകൻ (Jana Nayagan)  എക്സ്
Entertainment

ഇനി സ്ക്രീനിൽ കാണാം! 'ജന നായകൻ' ഷൂട്ടിങ് കഴിഞ്ഞു; ആഘോഷ പരിപാടികൾ ഒഴിവാക്കി വിജയ്

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജന നായകൻ (Jana Nayagan) റിലീസിനായി. ചിത്രത്തിന്റെ അപ്ഡേറ്റുകളെല്ലാം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. കഴിഞ്ഞ ദിവസം നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തിയ ‘ഭഗവന്ത് കേസരി’യിലെ ഒരു രംഗത്തിന്റെ റീമേക്ക് അവകാശവും ചിത്രം സ്വന്തമാക്കിയിരുന്നു.

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. പൂജ ​ഹെ​ഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൻ തരം​ഗമായി മാറിയിരുന്നു. ജന നായകന്റെ ചിത്രീകരണം വ്യാഴാഴ്ച പൂർത്തിയായതായാണ് വിവരം.

വിജയ്ക്ക് വൻ പരിപാടികളൊരുക്കി ആഘോഷപൂർവമായ യാത്രയയപ്പ് നൽകാനായിരുന്നു അണിയറപ്രവർത്തകരുടെ തീരുമാനം. എന്നാൽ അവസാന നിമിഷം ഈ പ്ലാനുകൾ അണിയറപ്രവർത്തകർ ഉപേക്ഷിച്ചു. വിജയ് തന്നെയാണ് അണിയറപ്രവർത്തകരോട് ആഘോഷങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. അടുത്ത വർഷം ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

121 കോടിയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയതായും റിപ്പോർട്ടുകൾ വന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ ജന നായകൻ നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT