
വിജയ് നായകനായെത്തുന്ന ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകരും ആരാധകരും. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിശേഷമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നന്ദമൂരി ബാലകൃഷ്ണ ചിത്രമായ ‘ഭഗവന്ത് കേസരി’യിലെ ഒരേയൊരു രംഗത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ജന നായകനിപ്പോൾ.
കുട്ടികൾക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചു കൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉൾപ്പെടുന്ന രംഗമാണ് ജന നായകനിൽ വിജയ് പുനസൃഷ്ടിക്കുക. 4.5 കോടിക്കാണ് മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗത്തിന്റെ പകർപ്പവകാശം ടീം സ്വന്തമാക്കിയത്. മുൻപ് ജന നായകൻ ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആണെന്ന് റിപ്പോർട്ട് വന്നെങ്കിലും അണിയറ പ്രവർത്തകര്‍ അത് നിഷേധിച്ചിരുന്നു.
വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജന നായകൻ നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ