Sai Pallavi Instagram
Entertainment

വിജയ്‌യുടെ അവസാന സിനിമ: വാർത്ത കേട്ട് കരഞ്ഞു, നോക്കുമ്പോൾ ഡയറക്ടറും കരയുന്നു; അനുഭവം പങ്കുവെച്ച് സായ് പല്ലവി

'പല്ലവി, കരയരുത്. നീ കരഞ്ഞാൽ ശരിയാകില്ല' എന്നു പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു. എന്നാൽ അദ്ദേഹവും കരയുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ദളപതി വിജയ് സിനിമയിൽനിന്ന് വിരമിക്കുകയാണെന്ന വാർത്ത തന്നെപ്പോലെ സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയെയും ഏറെ വൈകാരികമായി ബാധിച്ചിരുന്നുവെന്ന് നടി സായ് പല്ലവി. വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' സംബന്ധിച്ച പ്രഖ്യാപനം വന്നപ്പോൾ ഷൂട്ടിങ്ങിനിടെ രാജ്കുമാർ പെരിയസ്വാമി കരഞ്ഞതായാണ് സായ് പല്ലവി വെളിപ്പെടുത്തിയത്. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ഒ.എമ്മുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിജയ്‌യുടെ കടുത്ത ആരാധകനാണ് രാജ്കുമാർ പെരിയസ്വാമിയെന്ന് സായ് പല്ലവി പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിൽ ഇരിക്കുമ്പോഴായിരുന്നു വിജയ്‌യുടെ 69-ാം ചിത്രവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്. സിനിമാജീവിതത്തിലെ അവസാന ചിത്രമായിരിക്കും ഇതെന്ന വാർത്ത ഇരുവരും അപ്പോഴാണ് അറിയുന്നത്. വിജയ്‌യുടെ അവസാന സിനിമയെന്ന വാർത്ത തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നും സായ് പല്ലവി പറഞ്ഞു.

താൻ പൊതുവെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആ വാർത്ത കണ്ടപ്പോൾ വിഷമം തോന്നി. എന്നാൽ തന്റെ തൊട്ടടുത്തുണ്ടായിരുന്ന രാജ്കുമാർ പെരിയസ്വാമി കരയുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും താരം ഓർത്തെടുത്തു.

'എനിക്കറിയാവുന്ന ഏറ്റവും വലിയ വിജയ് ആരാധകനാണ് രാജ്കുമാർ സാർ. ജനനായകന്റെ പ്രൊമോ പുറത്തിറങ്ങിയ ദിവസമായിരുന്നു അത്. പ്രൊമോയിൽ 'വൺ ലാസ്റ്റ് ടൈം ഓൺ സ്ക്രീൻ' എന്ന് നൽകിയിരുന്നു. അതു കണ്ടപ്പോൾ ഞാൻ ഏറെ വൈകാരികമായി. ചെറിയ കാര്യങ്ങൾക്കുപോലും കരയുന്ന പ്രകൃതക്കാരിയാണ് ഞാൻ. അപ്പോൾ അടുത്ത് രാജ്കുമാർ സാറുണ്ടായിരുന്നു. 'പല്ലവി, കരയരുത്. നീ കരഞ്ഞാൽ ശരിയാകില്ല' എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ ഞാൻ നോക്കുമ്പോൾ അദ്ദേഹം കരയുകയായിരുന്നു. സാർ കരയുന്നത് അതിനുമുമ്പ് ഒരിക്കൽപ്പോലും ഞാൻ കണ്ടിട്ടില്ല', സായ് പല്ലവി പറഞ്ഞു.

Vijay’s final film: I cried upon hearing the news, when I looked over, director was crying too; Sai Pallavi shares experience

'രാമറായിയുടെ പേരിടാൻ 20 ലക്ഷം ആവശ്യപ്പെട്ടു'; കാസർകോട് ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് പരാതി

'കരുതിക്കൂട്ടി വ്യക്തിഹത്യയ്ക്ക് ശ്രമം; കെപിസിസി നടപടിയെടുത്തില്ലെങ്കില്‍ നിയമപോരാട്ടം'; സാമ്പത്തിക ആരോപണം നിഷേധിച്ച് പി കെ ഫൈസല്‍

'48 മണിക്കൂർ ഉറങ്ങിയില്ല, ഒടുവിൽ‌ യേശുദാസിന്റെ മുൻപിൽ ഞാൻ കുഴഞ്ഞുവീണു'; ഓർത്തെടുത്ത് മോഹൻ സിത്താര

രാത്രികളില്‍ കുളിരേകി തണുപ്പ് വര്‍ധിക്കുന്നു, ഹൈറേഞ്ചില്‍ പുലര്‍ച്ചെ കോടമഞ്ഞ്; വടക്കുകിഴക്കന്‍ കാറ്റ് സജീവം

അര്‍ധരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്