Jana Nayagan എക്സ്
Entertainment

ഓൺലൈനിൽ ചോർന്നത് പണിയായോ ? ഒറ്റ ദിവസം നേടിയത് 'ലിയോ', 'ബീസ്റ്റ്' എന്നീ ചിത്രങ്ങളേക്കാൾ കുറവ്; 'ജന നായകൻ' കളക്ഷൻ ?

ഓപ്പണിങ് ഡേയിൽ 78.27 കോടിയാണ് ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിജയ് ആരാധകർ വൻ ആഘോഷത്തോടെയാണ് 'ജന നായക'നെ തിയറ്ററിൽ വരവേറ്റത്. വിജയ് ആരാധകർക്കുള്ള പക്കാ ട്രീറ്റ് തന്നെയായിരുന്നു 'ജന നായകൻ' എന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. റിലീസ് പ്രതിസന്ധികളും ചിത്രം ഓൺലൈനിൽ ലീക്കായതുമൊന്നും തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് തടസമായിട്ടില്ല എന്നാണ് ആദ്യ ഷോയ്ക്ക് പിന്നാലെയുള്ള വിലയിരുത്തൽ.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന് ആദ്യ ദിനം എത്ര കളക്ഷൻ നേടി എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേക്ഷകർ. ഓപ്പണിങ് ഡേയിൽ 78.27 കോടിയാണ് ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷൻ. 41 കോടിയാണ് ചിത്രം ഓപ്പണിങ് ഡേയിൽ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. 36.50 കോടിയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് കളക്ട് ചെയ്തത്.

തെലുങ്ക് പതിപ്പിൽ നിന്ന് 2.75 കോടിയും ഹിന്ദി പതിപ്പിൽ നിന്ന് 1.75 കോടിയും ചിത്രം കളക്ട് ചെയ്തു. വിദേശ മാർക്കറ്റിൽ നിന്ന് 30 കോടിയും ചിത്രം നേടി. എന്നാൽ വിജയ്‌യുടെ മുൻ ചിത്രങ്ങളിലേക്കാൾ ഓപ്പണിങ് ഡേയിൽ കളക്ഷൻ കുറവാണ് ജന നായകൻ നേടിയിരിക്കുന്നത്. 'ലിയോ', 'ബീസ്റ്റ്', ​'ഗോട്ട്' എന്നീ ചിത്രങ്ങൾ ഓപ്പണിങ് ഡേയിൽ നേടിയ അത്രയും കളക്ഷൻ ജന നായകൻ നേടിയില്ല എന്നതും ശ്രദ്ധേയമാണ്.

'ലിയോ'- 64. 8 കോടി, 'ബീസ്റ്റ്'- 49. 3 കോടി, '​ഗോട്ട്'- 44 കോടി എന്നിങ്ങനെയാണ് ആദ്യ ദിനം നേടിയത്. ദളപതി വെട്രി കൊണ്ടൻ എന്ന പൊലീസ് ഓഫീസറായാണ് വിജയ് ചിത്രത്തിലെത്തിയത്. വിജയ്‌യുടെ വളർത്തുമകളായി മമിത ബൈജുവും കയ്യടി നേടി. ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.

സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിലും വലിയ നേട്ടമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജന നായകൻ' ബ്ലോക്ക് സീറ്റുകൾ ഒഴിവാക്കി 15.44 കോടി രൂപയും ബ്ലോക്ക് സീറ്റുകൾ ഉൾപ്പെടെ 21.26 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്. വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ഈ ചിത്രം തിയറ്ററുകള്‍ ഇളക്കി മറിക്കുകയാണ്.

വിജയ്‌യുടെയും മമിതയുടെയും പ്രകടനവും ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധവും പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നുണ്ട്. അനിരുദ്ധിന്‍റെ സംഗീതമാണ് സിനിമയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം. ആക്ഷന്‍ രംഗങ്ങളായും സിനിമ സമ്പന്നമാണ്.

Vijay's Jana Nayagan box office collection Day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല

പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

'കേന്ദ്ര മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ല, പങ്കെടുത്തത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺഫറൻസിൽ മാത്രം'

സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്