ധ്രുവനച്ചത്തിരം ഇൻസ്റ്റ​ഗ്രാം
Entertainment

കാത്തിരിപ്പിന് വിരാമം; 'ധ്രുവനച്ചത്തിരം' പുതിയ റിലീസ് തീയതി പുറത്ത്

തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

ചിയാൻ വിക്രം ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവനച്ചത്തിരം. ​ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ചിത്രം പല തവണ മുടങ്ങിപ്പോയിരുന്നു. എന്നാൽ വീണിടിത്തു നിന്നെല്ലാം പൂർവാധികം ശക്തിയോടെ ചിത്രം ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. പല തവണ ചിത്രത്തിന്റെ റിലീസും മാറ്റി വച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണം ഉടൻ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കാർത്തിക് സുബ്ബരാജ് - സൂര്യ കൂട്ടുകെട്ടിലെത്തുന്ന റെട്രോയുമായിട്ടായിരിക്കും ചിത്രം തിയറ്ററുകളിൽ ഏറ്റുമുട്ടാൻ പോകുന്നത്.

2017 ൽ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാൽ റിലീസ് തീയതികൾ മാറ്റിവെക്കുകയായിരുന്നു. സ്പൈ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഋതു വർമ, സിമ്രാൻ, പാർഥിപൻ, രാധിക ശരത്കുമാർ, വിനായകൻ, ദിവ്യദർശിനി, വംശി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

സൂര്യയെ ആയിരുന്നു ധ്രുവനച്ചത്തിരത്തിലേക്ക് ആദ്യം പ​രി​ഗണിച്ചിരുന്നത്. പിന്നീട് അത് വിക്രമിലേക്കെത്തുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT