വിക്രാന്ത് മാസി ഇൻസ്റ്റ​ഗ്രാം
Entertainment

'വിരമിക്കുകയല്ല, എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു'; വ്യക്തത വരുത്തി വിക്രാന്ത് മാസി

വീട് വല്ലാതെ മിസ് ചെയ്യുന്നു, ആരോഗ്യവും ശ്രദ്ധിക്കണം.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടൻ വിക്രാന്ത് മാസി അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറഞ്ഞത്. ഇപ്പോഴിതാ താൻ‌ പങ്കുവച്ച പോസ്റ്റ് ആളുകൾ തെറ്റായി വായിച്ചതാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് വിക്രാന്ത് മാസി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ ഒരു വലിയ ഇടവേള വേണമെന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ അഭിനയം നിര്‍ത്തുന്നതല്ല ഉദ്ദേശിച്ചത് എന്നുമാണ് നടന്‍ ഇപ്പോള്‍ പറയുന്നത്. “ഞാൻ റിട്ടയർ ചെയ്യുന്നില്ല. ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു, ആരോഗ്യവും ശ്രദ്ധിക്കണം. ആളുകൾ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്"- അദ്ദേഹം പറഞ്ഞു.

വിക്രാന്ത് മാസിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

“ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 2025 ല്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.

കഴിഞ്ഞ രണ്ട് സിനിമകള്‍ പറഞ്ഞു തീര്‍ക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാത്തിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും" - വിക്രാന്ത് മാസി കുറിച്ചു. 2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ള ദ് സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റെ ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT