വിക്രാന്ത് മാസി മകന്‍റെ പേര് കയ്യില്‍ പച്ചകുത്തിയപ്പോള്‍, വിക്രാന്തും ഭാര്യയും മകനൊപ്പം ഇന്‍സ്റ്റഗ്രാം
Entertainment

മകന്റെ പേര് കയ്യില്‍ പച്ചകുത്തി നടന്‍ വിക്രാന്ത് മാസി

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മകന്റെ പേര് പച്ചകുത്തിയ വിവരം താരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനംകവര്‍ന്ന താരമാണ് വിക്രാന്ത് മാസി. സിനിമ വന്‍ വിജയമായതിനു പിന്നാലെ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരുന്നു. വിക്രാന്തിന്റെ ഭാര്യ ശീതള്‍ മകന് ജന്മം നല്‍കുകയായിരുന്നു. ഇപ്പോള്‍ മകന്റെ പേര് കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മകന്റെ പേര് പച്ചകുത്തിയ വിവരം താരം അറിയിച്ചത്. മകന്റെ വര്‍ധാന്‍ എന്ന പേരും ജനിച്ച ദിവസവുമാണ് ടാറ്റൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 7നാണ് വിക്രാന്തിനും ശീതളിലും കുഞ്ഞ് ജനിച്ചത്. ഈ മാസം ആദ്യം മകന്റെ ആദ്യമാസം ദമ്പതികള്‍ ആഘോഷിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് എന്ന വിവരം വിക്രാന്ത് അറിയിക്കുന്നത്. പുതിയ തുടക്കം എന്ന അടിക്കുറിപ്പിലാണ് സന്തോഷം പങ്കുവച്ചത്. 2022 ഫെബ്രുവരിയിലാണ് വിക്രാന്ത് മാസ്സിയും ശീതള്‍ താക്കൂറും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിധു വിനോദി ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍ സിനിമയിലെ പ്രകടനം വിക്രാന്തിന് വലിയ രീതിയില്‍ ശ്രദ്ധനേടിക്കൊടുത്തു. സെക്ടര്‍ 36, ഫിര്‍ ആയി ഹസീന്‍ ദില്‍രുബ എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

​Jantar Mantar Protest: ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ​ഗുരുവായൂർ ദൊരൈ അന്തരിച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം