ഇൻസ്റ്റ​ഗ്രാം വിഡിയോയിൽ നിന്ന് 
Entertainment

'എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങള്‍', 'ഞെട്ടിക്കുന്ന' വിഡിയോയുമായി വിനയ് ഫോർട്ട്, കാരണം പറഞ്ഞ് നിമിഷ

അപ്പനെ തല്ലത്തരിപ്പണമാക്കുന്ന റോസ്ലിന്‍ ആണ് വിഡിയോയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹേഷ് നാരായണന്റെ മാലിക്കാണ് ഇപ്പോള്‍ മലയാള സിനിമാപ്രേമികളുടെ പ്രധാന ചര്‍ച്ചാ വിഷയം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫഹദ് ഫാസിലിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടി. ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങളും ആരാധകരുടെ മനം കവരുന്നുണ്ട്. ഇപ്പോള്‍ നിമിഷ സജയന്റെ രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. 

അപ്പനെ തല്ലത്തരിപ്പണമാക്കുന്ന റോസ്ലിന്‍ ആണ് വിഡിയോയില്‍. 'എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം' എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ചിത്രത്തില്‍ നിമിഷയുടേയും വിനയ് ഫോര്‍ട്ടിന്റേയും അപ്പനായി എത്തിയത് മുരുഗനായിരുന്നു. മുരുഗനെ വയറില്‍ ഇടിക്കുന്ന നിമിഷയാണ് വിഡിയോയില്‍. വിസില്‍ അടിച്ചുകൊണ്ട് സമീപത്തു നില്‍ക്കുന്ന ദിനേശ് പ്രഭാകാറിനേയും വിഡിയോയില്‍ കാണാം. 

വിഡിയോ പങ്കുവെച്ചതിന് പിന്നാലെ അപ്പന ഇടിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നിമിഷയും എത്തി. അലിക്കയെ കെട്ടണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അപ്പനെ ഇടിച്ചത് എന്നായിരുന്നു നിമിഷയുടെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഇതിനു മുന്‍പും ലൊക്കേഷനിലെ രസകരമായ വിശേഷങ്ങള്‍ വിനയ് പങ്കുവെച്ചിരുന്നു. ഡേവിഡിന്റേയും റോസ്ലിന്റേയും കുടുംബ ഡാന്‍സും ഹിറ്റായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT