Vinaya Prasad, Manichitrathazhu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കൊച്ചു കുട്ടികൾ പോലും 'മണിച്ചിത്രത്താഴ് 2'വിനെക്കുറിച്ച് ഇമാജിൻ ചെയ്യുന്നുണ്ട്; എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാ​ഗ്യമാണത്'

മണിച്ചിത്രത്താഴ് 2' വിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ ജീവിതത്തിൽ കിട്ടിയ വലിയ ഭാ​ഗ്യമാണ് 'മണിച്ചിത്രത്താഴ്' സിനിമ എന്ന് നടി വിനയ പ്രസാദ്. ഒരിക്കലും അതിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ലെന്നും വിനയ പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'മധുരമീ ജീവിത'ത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സ്കൈലാർക്ക് പിക്ചേഴ്സ് എന്റർ‌ടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"മണിച്ചിത്രത്താഴ് 2' വിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. പക്ഷേ പലരും രണ്ടാം ഭാ​ഗത്തേക്കുറിച്ച് പല കഥകളും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഇങ്ങനെയായിരിക്കാം, അങ്ങനെയായിരിക്കാം.. അങ്ങനെ പല ഭാവനകളും കേട്ടിട്ടുണ്ട്. കൊച്ചു കുട്ടികൾ പോലും ഇമാജിൻ ചെയ്യുന്നുണ്ട്.

ഇപ്പോൾ റിയാലിറ്റി ഷോകളിൽ പോലും പല തരത്തിലുള്ള ഇംപ്രവൈസേഷനാണ് രണ്ടാം ഭാ​ഗത്തെക്കുറിച്ച് വന്നിരിക്കുന്നത്. സ്കിറ്റ് ഉണ്ട്, സ്പൂഫ് ഉണ്ട്, റീൽസ് ഉണ്ട്... അങ്ങനെ എന്തൊക്കെയാണുള്ളത്. അതൊരു ഭാ​ഗ്യമല്ലേ. അതുപോലെയൊരു പടത്തിൽ അവസരം കിട്ടിയത് ഭയങ്കര വലിയ ഭാ​ഗ്യമാണ്". - വിനയ പ്രസാദ് പറഞ്ഞു.

1993 ൽ ഫാസിൽ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴി'ൽ ശ്രീദേവി എന്ന കഥാപാത്രമായാണ് വിനയ പ്രസാദ് എത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫാമിലി ഡ്രാമയായെത്തുന്ന മധുരമീ ജീവിതത്തിൽ സിദ്ദിഖ്, ​ഗായത്രി സുരേഷ്, പൂജിത മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഓ​ഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Vinaya Prasad talks about Manichitrathazhu 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

മറഡോണയുടെ 'ദൈവത്തിന്റെ കൈ' ​ഗോൾ പിറന്ന വിഖ്യാത പന്ത് ലേലം ചെയ്യുന്നു!

'അനങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റില്ല, 104 ഡി​ഗ്രി പനിയിലും ഷൂട്ടിങ്ങിന് പോയി'; അവികയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്ന് ഭർത്താവ്

സാലഡിൽ ഈ മൂന്ന് പച്ചക്കറികൾ വേവിക്കാതെ ചേർക്കരുത്, ആരോ​ഗ്യ പ്രശ്നങ്ങൾ പിന്നാലെ

ഈസ്റ്റ് ബം​ഗാളിന്റെ 'മലയാളി' ​ഗോളടി യന്ത്രം! ശ്രദ്ധേയനായി പിവി വിഷ്ണു