വിനയനും വിഷ്ണുവും, ആനന്ദ് ശ്രീബാല പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

'അച്ഛന്റെ വഴിയെ'; വിഷ്ണു വിനയ് സംവിധാനത്തിലേക്ക്: കൈകോർക്കുന്നത് മാളികപ്പുറം ടീമിനൊപ്പം, 'ആനന്ദ് ശ്രീബാല'

വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2ല്‍ നായകനായിരുന്നു വിഷ്ണു

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധാനത്തിലേക്ക്. ആനന്ദ് ശ്രീബാല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻതാരനിരയാണ് ഒന്നിക്കുന്നത്. സൂപ്പർഹിറ്റായ മാളികപ്പുറത്തിനു ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അനന്ദ് ശ്രീബാല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാളികപ്പുറത്തിനു ശേഷം അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2ല്‍ നായകനായിരുന്നു വിഷ്ണു. കൂടാതെ 19ാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത്‌ മാധവൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്. ആർട്ട്‌ ഡയറക്ടർ - സാബു റാം; സൗണ്ട് ഡിസൈൻ - രാജാകൃഷ്ണൻ എം ആർ; കോസ്റ്റും ഡിസൈനെർ - സമീറ സനീഷ്; മേക്ക് അപ് - റഹീം കൊടുങ്ങല്ലൂർ; അസോസിയേറ്റ് ഡയറക്ടർ - ബിനു ജി നായർ; പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ; ഡിസൈൻ - ഓൾഡ് മങ്ക് ഡിസൈൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി; വിജയ് തരംഗത്തിൽ പ്രമുഖർ തോറ്റതോടെ അണ്ണാമലൈയെ തിരികെ കൊണ്ടുവരാൻ നീക്കം

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT