വിനായകൻ, ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും/ ഫെയ്സ്ബുക്ക് 
Entertainment

'എനിക്കെതിരെ കേസ് വേണം'; ചാണ്ടി ഉമ്മന് വിനായകന്റെ മറുപടി

വിനായകനെതിരെ കേസ് വേണ്ട എന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയത് നടൻ വിനായകനെ വിവാദത്തിലാക്കിയിരുന്നു. സിനിമ മേഖലയിൽ നിന്നുൾപ്പടെ നിരവധി പേരാണ് താരത്തിനെതിരെ രം​ഗത്തെത്തിയത്. എന്നാൽ വിനായകനെതിരെ കേസ് വേണ്ട എന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. ഇപ്പോൾ‌ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകൻ. 

തനിക്കെതിരെ കേസ് വേണം എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു താരം കുറിച്ചത്. 

ഉമ്മൻ ചാണ്ടി മരിച്ച് അടുത്ത ദിവസമായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെയുള്ള വിനായകന്റെ അധിക്ഷേപം. ഉമ്മൻ ചാണ്ടി ആരാണ്? ഉമ്മൻ ചാണ്ടി ചത്തു, അതിന് എന്തുവേണം എന്നൊക്കെയാണ് താരം ചോദിച്ചത്. ഇത് വിവാ​ദമായതോടെ വിഡിയോ അപ്രത്യക്ഷമായി. പിന്നാലെ താരത്തിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ പരാതി നൽകുകയായിരുന്നു. വിനായകനെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. 

എന്നാൽ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT