Vinayan about Honey Rose ഫയല്‍
Entertainment

ഇന്നത്തെ മുന്‍നിര നായികമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിന് സാധിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹണി റോസ് നായികയാകുന്ന പുതിയ ചിത്രമാണ് റേച്ചല്‍. ഹണി റോസിനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് റേച്ചല്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. പരിപാടിയില്‍ അതിഥിയായി എത്തിയ സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹണി റോസിന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ട് സംവിധാനം ചെയ്തത് വിനയന്‍ ആണ്.

താന്‍ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിന് സാധിച്ചുവെന്നും ഹണി റോസ് നന്നായി അഭിനയിച്ചിട്ടുണ്ടെന്നും വിനയന്‍ പറയുന്നു. വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചലെന്നും ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും വിനയന്‍ പറയുന്നു. ഹണി റോസിന്റെ അരങ്ങേറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

പൃഥ്വിരാജ് നായകനായ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് വിനയന്‍ ഹണി റോസിനെ കാണണം. മകളെ നായികയാക്കണം എന്ന ആഗ്രഹവുമായി ഹണിയുടെ അച്ഛനും ഒപ്പമെത്തിയിരുന്നു. അന്ന് അവള്‍ കുറച്ചുകൂടി വലുതാകട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും വിനയന്‍ ഓര്‍ക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്ഫ്രണ്ട് എന്ന സിനിമ മണിക്കുട്ടനെ വച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹണിയെ നായികയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.

''ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല'' എന്നും ഹണി റോസിനെക്കുറിച്ച് വിനയന്‍ പറയുന്നു. അതേസമയം റേച്ചല്‍ ക്രിസ്തുമസ് റിലീസായി ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും. അഞ്ച് ഭാഷകളിലായാണ് സിനിമയുടെ റിലീസ്.

Vinayan about Honey Rose and her latest movie Rachel. Says he was surprised by her perfomance in the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

'പത്ത് മണിക്ക് തകര്‍ക്കും'; തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്‌നമാണോ?

കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, സംസ്ഥാനത്ത് ആദ്യം

ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു

SCROLL FOR NEXT