Vinayan ഫെയ്സ്ബുക്ക്
Entertainment

'അതിശയൻ', 'അത്ഭുത ദ്വീപ്', 'യക്ഷി' യൂണിവേഴ്സ് ആയിരിക്കുമോ ?'; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ താരങ്ങളുടെ വിവരമടക്കം ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ അറിയിച്ചു.

"അങ്ങനെ "പത്തൊമ്പതാം നൂറ്റാണ്ട്" എന്ന ചരിത്ര സിനിമയ്ക്ക് ശേഷം ഒരു ത്രില്ലിംഗ് ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്കെത്താൻ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്രൂവിനെപ്പറ്റിയും താരങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങൾ അടുത്തു തന്നെ എറണാകുളത്തു നടക്കുന്ന ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ അനൗൺസ് ചെയ്യും..

കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര.... എന്നും എന്റെ പരീക്ഷണ ശ്രമങ്ങളേയും പുതുമകളേയും സപ്പോർട്ടു ചെയ്തിട്ടുള്ള നിങ്ങൾ ഇതുവരെ പറയാത്ത രീതിയിലുള്ള ഈ സ്റ്റോറി ടെല്ലിംഗും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്..

നിങ്ങളുടെ അനു​ഗ്രഹം ഉണ്ടാകണം".- വിനയൻ കുറിച്ചു. മൂന്ന് ലോകങ്ങൾ ഒന്നിക്കുമ്പോൾ. എന്നും വിനയൻ കുറിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Vinayan announces his new fantasy thriller movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും

'കിരീടം തെലുങ്ക് റീമേക്ക് ചെയ്തവര്‍ക്ക് ആ സീന്‍ ശരിയായി എടുക്കാനായില്ല; മോഹന്‍ലാലിന് മാത്രം സാധിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു'

14 വര്‍ഷം നീണ്ട കരിയറിന് വിരാമം; സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ബെൽജിയത്തെ തകർത്ത് സ്‌പെയിൻ, നാളെ പുലർച്ചെ തീപാറും പോരാട്ടങ്ങൾ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം