'അതിമനോഹരം' സാധാരണ പൊലീസ് സിനിമ, 'തുടരു'മുമായി താരതമ്യം ചെയ്യരുത്'; തരുൺ മൂർത്തി

ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു.
Tharun Moorthy, Mohanlal
Tharun Moorthy, Mohanlalഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

ബ്ലോക്ക്ബസ്റ്റർ ചിത്രം 'തുടരു'മിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ അതിമനോഹരത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. 'തുടരും' സിനിമ പോലെ 'അതിമനോഹര'ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി ആണിപ്പോൾ ചർച്ചയാകുന്നത്.

തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ അതിമനോഹരത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെയില്ലെങ്കിൽ ആ പ്രതീക്ഷ ഇല്ലാതാക്കാൻ അണിയറ പ്രവർത്തർ ശ്രമിക്കണം എന്നുമായിരുന്നു ആരാധകന്റെ വാക്കുകൾ. 'ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു.

തുടരും പോലെ ഒരു സിനിമ അല്ലാത്തതു കൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങൾ ഒഴിവാക്കുക', എന്നായിരുന്നു തരുൺ മൂർത്തി ഇതിന് നൽകിയ മറുപടി. സിനിമയുടെ ഴോണറിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് 'പൊലീസ് പ്രൊസീജ്യറും ഫാമിലി ഡ്രാമയും എന്നായിരുന്നു തരുണിന്റെ മറുപടി.

Tharun Moorthy, Mohanlal
'സിനിമ പോലെയല്ല; യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്'

ടി എസ് ലവ്‌ലജൻ എന്നാണ് അതിമനോഹരത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

Tharun Moorthy, Mohanlal
'ആ വില്ലൻ വേഷം ഞാൻ എനിക്ക് വേണ്ടി തന്നെ എഴുതിയത്, 'കറുപ്പി'ൽ ഒരു സിസ്റ്റം മുഴുവനായാണ് ദൈവത്തിനെതിരെ നിൽക്കുന്നത്'; ആർജെ ബാലാജി

രതീഷ് രവി ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്.

Summary

Cinema News: Tharun Moorthy reveals Athimanoharam movie genre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com