'എന്നോടുള്ള പകയായിരുന്നു അവരെ നയിച്ചത്, അതിനെപ്പറ്റി ആരും മിണ്ടുന്നു പോലുമില്ല'; കുറിപ്പുമായി വിനയൻ

ഞാൻ മുൻകൈ എടുത്തു തുടങ്ങിയത് ഒന്നും പാടില്ല
Vinayan
Vinayanഫെയ്സ്ബുക്ക്
Updated on
2 min read

മലയാളം സിനിമ ടെക്നീഷ്യൻസ് കോർപ്പറേറ്റീവ് സൊസൈറ്റി (മാക്ടോസ്) 20-ാം വർഷത്തിലേക്ക് കടക്കവേ സംഘടന പിന്നിട്ട വഴികളെക്കുറിച്ച് പറഞ്ഞ് സംവിധായകൻ വിനയൻ. ഡ്രൈവർമാരുടെ ബാറ്റ വർധിപ്പിക്കാൻ സിനിമാ മേഖല സ്തംഭിപ്പിച്ച് നടത്തിയ സമരം അദ്ദേഹം ഓർത്തെടുത്തു. സംഘടനയ്ക്കെതിരെ നടന്ന നീക്കങ്ങളെയും വിനയൻ വിമർശിച്ചു.

'മാക്ട ഫെഡറേഷന്റെ പേരിനോടു പോലും അലർജി ഉണ്ടായിരുന്നവർ അന്ന് മാക്ടോസ് എന്ന സൊസൈറ്റിയേയും തകർക്കാൻ ശ്രമിച്ചു. അന്നവർ മാക്ടോസിനു ബദലായി സൂപ്പർ താരങ്ങളുൾപ്പടെ കോടികൾ ഷെയറിടുന്ന ഒരു വമ്പൻ സൊസൈറ്റി, മാക്ടോസ് ഉദ്ഘാടനം ചെയ്ത മന്ത്രി ജി സുധാകരനെ തന്നെ കൊണ്ടുവന്ന് വലിയ മാമാങ്കം നടത്തി.

എന്നോടുള്ള പകയായിരുന്നു അവരെ പ്രധാനമായും നയിച്ചത്. ഞാൻ മുൻകൈ എടുത്തു തുടങ്ങിയത് ഒന്നും പാടില്ല. പക്ഷേ ആ വമ്പൻ സൊസൈറ്റിയുടെ പൊടിപോലും ഇല്ല ഇപ്പോൾ കണ്ടു പിടിക്കാൻ. അതിനെപ്പറ്റി ആരും ഒട്ടു മിണ്ടുന്നു പോലുമില്ല'. വിനയൻ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാള സിനിമയിലെ സഹകരണ പ്രസ്ഥാനം 20-ാംവർഷത്തിലേക്ക്. 2007 ലാണ് മലയാള ചലച്ചിത്ര മേഖലയിലെ വർക്കേഴ്സിന്റെ ആദ്യ ട്രേഡ് യൂണിയൻ ഫെഡറേഷൻ ഉണ്ടാകുന്നത്.. ആ വർഷം തന്നെ കേരള സർക്കാരിന്റെ അംഗീകാരത്തോടെ സിനിമാ പ്രവർത്തകർക്കായി ഒരു കോപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യാനും കഴിഞ്ഞു..

മലയാളം സിനി ടെക്നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റി(മാക്ടോസ്) എന്നായിരുന്നു പേരിട്ടത്.. അന്ന് സഹകരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടുകാരനുമായ ജി സുധാകരനാണ് ആ സൊസൈറ്റി തുടങ്ങാനായി ഞങ്ങളെ ഏറെ സഹായിച്ചത്.. സൊസൈറ്റിയുടെ ഉദ്ഘാടനത്തിനായി മന്ത്രി എത്തുന്ന ഫോട്ടോയാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്നത്..

മാഗസിനിൽ വന്ന ന്യൂസും ഫോട്ടായുമാണ്..ചലച്ചിത്ര പ്രവർത്തകരോടൊപ്പം അന്തരിച്ച പ്രിയ സംവിധായകരായ തമ്പി കണ്ണന്താനത്തിനെയും കെ കെ ഹരിദാസിനെയും ചിത്രത്തിൽ കാണാം.. 2007 അവസാനത്തോടെ അന്ന് 24 മണിക്കൂർ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവർമാർക്കു കിട്ടിയിരുന്ന 150 രുപ ശമ്പളം 300 ആക്കണമെന്ന് മാക്ട ഫെഡറേഷൻ ആദ്യ ഡിമാന്റ് നോട്ടീസ് കൊടുത്തു..

ഒരു രീതിയിലും അത് അനുവദിക്കില്ലന്നു വന്നപ്പോൾ ഇന്ത്യയിലും വിദേശത്തുമായി നടന്ന ഷൂട്ടിംഗ് ഉൾപ്പടെ മലയാള സിനിമകളുടെ എല്ലാ ജോലികളും നിർത്തിവച്ച് നാലു ദിവസം സമരം ചെയ്യേണ്ടി വന്നു.. വൻ വിജയമായിരുന്ന ആ സമരത്തിനൊടുവിൽ ഡ്രൈവർമാരുടെ ബാറ്റ 300 രൂപയാക്കി കിട്ടി.. ഇതോടെ മലയാള സിനിമയിലെ പല പ്രമുഖരുടെയും കണ്ണിലെ കരടായി മാറി സമരം ചെയ്ത മാക്ട ഫെഡറേഷൻ..

2008 ആദ്യം ഒരു പ്രമുഖ നടൻ നിർമ്മാതാവുമായി ഇട്ട എഗ്രിമെന്റ് ലംഘിച്ചു എന്ന വിഷയത്തിൽ കൂടി മാക്ട ഫെഡറേഷൻ ഇടപെട്ടതോടെ ഇനി ഈ സംഘടനയെ വച്ചു പൊറുപ്പിക്കില്ല എന്ന് എതിർ വിഭാഗം തീരുമാനിച്ചുറച്ചു..

അങ്ങനെ 2008 ജൂലൈ മാസം മലയാളസിനിമയിലെ ആദ്യ ട്രേഡ് യൂണിയൻ തകർത്തുകൊണ്ട് പ്രമുഖ സനിമാക്കാരുടെ അനുഗ്രഹാശിസ്സുകളോടെ മാക്ട ഫെഡറേഷനിലെ ജോയിന്റ് സെക്റട്ടറി ആയിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഫെഡറേഷന്ററെ അതേ ബയലോയിൽ പുതിയ പേരിൽ സംഘടന ആരംഭിച്ചു..

തൊഴിലാളി സംഘടനയുടെ എതിർ ചേരിയിൽ നിന്ന നിർമാതാക്കളുടെ സംഘടനയും താരസംഘടനയുമാണ് ആ പുതിയ സംഘടനയുടെ രൂപീകരണയോഗത്തിന്റെ ചെലവ് പോലും വഹിച്ചതെന്ന സത്യം ഞെട്ടിക്കുന്ന ഒന്നായിരുന്നു… അന്ന് മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ആയിരുന്ന ഞാൻ മാറി നിൽക്കാം സംഘടന ഇല്ലാതാക്കല്ല് എന്നു പറഞ്ഞിട്ടു പോലും പക മൂത്തു കണ്ണുകാണാതായവർ ചെവിക്കൊണ്ടില്ല..

ഞാൻ പറഞ്ഞു വന്നത് മാക്ട ഫെഡറേഷന്റെ പേരിനോടു പോലും അലർജി ഉണ്ടായിരുന്നവർ അന്ന് മാക്ടോസ് എന്ന സൊസൈറ്റിയേയും തകർക്കാൻ ശ്രമിച്ചിരുന്നു.. അന്നവർ മാക്ടോസിനു ബദലായി സൂപ്പർ താരങ്ങളുൾപ്പടെ കോടികൾ ഷെയറിടുന്ന ഒരു വമ്പൻ സൊസൈറ്റി ഇതേ മന്ത്രി ജി സുധാകരനെ തന്നെ കൊണ്ടുവന്ന് വലിയ ഉത്ഘാടന മാമാങ്കം നടത്തി..

എന്നോടുള്ള പകയായിരുന്നു അവരെ പ്രധാനമായും നയിച്ചത്.. ഞാൻ മുൻകൈ എടുത്തു തുടങ്ങിയത് ഒന്നും പാടില്ല... പക്ഷേ ആ വമ്പൻ സൊസൈറ്റിയുടെ പൊടിപോലും ഇല്ല ഇപ്പോൾ കണ്ടു പിടിക്കാൻ.. അതിനെപ്പറ്റി ആരും ഒട്ടു മിണ്ടുന്നു പോലുമില്ല.. ആത്മാർത്ഥതയുള്ള കുറേ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് മാക്ടോസ് ഇന്നും സജീവമായി കൊണ്ടു പോകുന്നു.. അതിൽ വളരെ സന്തോഷമുണ്ട്..

Vinayan
'ജോലി സമയം കഴിഞ്ഞും പണിയെടുപ്പിച്ചു, അദ്ദേഹത്തിന്റെ തെറ്റുകൾ എന്റെ തലയിൽ കെട്ടിവയ്ക്കും'; 'അമ്മ' ഭാരവാഹികൾക്കെതിരെ പരാതിയുമായി യുവതി

എന്റെ വിലക്കിനെ നേരിടാനായി ഞാൻ ടെക്നീഷ്യൻസുമായി ബന്ധമുള്ള എല്ലാ സംഘടനകളുമായി അകന്നു നിന്നിട്ടാണ് കേസിനു പോയത്.. അതു നിയമോപദേശപ്രകാരമായിരുന്നു. ഇനിയും ആ അകൽച്ച തുടരേണ്ടതില്ല എന്നാണെന്റെ തീരുമാനം..

Vinayan
'രണ്ട് വർഷം മുൻപ് ആരും വിശ്വസിച്ചില്ല, നെ​ഗറ്റീവ് പ്രൊപ്പഗാണ്ട ഇറക്കി'; വിജയ്‌യെ പവൻ കല്യാണിനോട് താരതമ്യപ്പെടുത്തി ആർജെ ബാലാജി

കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നെ ദ്രോഹിച്ച എല്ലാ മഹാൻമാർക്കും സംഘടനാ നേതാക്കൾക്കും പിഴ ചുമത്തിയതും അവർ സുപ്രീം കോടതിയിൽ അപ്പീൽ പോയപ്പോൾ രൂക്ഷമായ കമന്റോടെ ജസ്റ്റീസ് നരിമാന്റെ ബഞ്ച് അവരുടെ ശിക്ഷ ശരിവച്ചതുമൊക്കെ ആ ഒരു പോരാട്ടത്തിന്റെ ചരിത്ര രേഖയാണ്.. ഏതായാലും 20-ാം വർഷത്തിലേക്കു കടന്ന സിനിമാ തൊഴിലാളികളുടെ സഹകരണ സംഘമായ "മാക്ടോസിന് " ആശംസകൾ നേരുന്നു..

Summary

Cinema News: Director Vinayan talks about MACTOS.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com