വീഡിയോ ദൃശ്യം 
Entertainment

വാളെടുത്ത് സിജു വിൽസൺ, ദൃശ്യ വിസ്മയം തീർക്കാൻ പത്തൊൻപതാം നൂറ്റാണ്ട്; ടീസർ

നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 19ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തിൽ സിജു വിൽസനാണ് നായകനായി എത്തുന്നത്. നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. മികച്ച ദൃശ്യ വിരുന്നായിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. 19ാം നൂറ്റാണ്ടിലെ കേരളത്തെ കൃത്യമായി അടയാളപ്പെടുത്താൻ ചിത്രത്തിനായിട്ടുണ്ട്. 

​ഗോകുലം മൂവീസിൻെറ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വിനയന്റെ  കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. വൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് ജോസ് എത്തുന്നു. അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, കലാസംവിധാനം-അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

SCROLL FOR NEXT