Vinayan ഫെയ്സ്ബുക്ക്
Entertainment

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

പക്ഷേ കേരളത്തിൽ കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം മാത്രമാണ് ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒട്ടേറെ വിനയൻ സിനിമകളുണ്ട്. വിനയന്റെ ഒട്ടു മിക്ക സിനിമകളിലും വലുതും ചെറുതുമായ റോളുകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് കലാഭവന്‍ മണി. 12 സിനിമകളോളം കലാഭവൻ മണിയുമൊത്ത് വിനയൻ ചെയ്തിട്ടുണ്ട്.

വിക്രം നായകനായി അഭിനയിച്ച കാശി എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ കലാഭവന്‍ മണി നായകനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു കാശി.

റീമേക്ക് സിനിമ ആയിട്ടും കാശിയിലെ അഭിനയത്തിന് വിക്രമിന് ആ വർഷത്തെ തമിഴനാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. പക്ഷേ കേരളത്തിൽ കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം മാത്രമാണ് ഉണ്ടായത്. കാശി സിനിമയിലെ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വിനയൻ എഴുതിയ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തമിഴ് ചിത്രം “കാശി” യുടെ സെറ്റിൽ നടൻ വിക്രമിനോടൊപ്പം...വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ രാമുവിന്റെ മാർക്ക് ഞാൻ വിക്രമിന്റെ കാശിക്കു കൊടുക്കില്ലെങ്കിലും..

പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയിൽ എത്തി.. മാത്രമല്ല ആ വർഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി.. അപ്പോഴും ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി…

Cinema News: Director Vinayan talks about Kalabhavan Mani and Chiyaan Vikram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

'എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു'; മേയര്‍ പദവി കിട്ടിയത് ലത്തീന്‍ സഭയുടെ ശബ്ദം ഉയര്‍ന്നതിനാലെന്ന് വി കെ മിനിമോള്‍

പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയില്‍

നടത്തമോ യോ​ഗയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്?

ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾ ചിലപ്പോൾ നെഗറ്റീവ് എനർജിയുടെ പിടിയിലായിരിക്കാം

SCROLL FOR NEXT