Vincy Aloshious ഫയല്‍
Entertainment

ഞാന്‍ അഹങ്കാരിയാണ്, സിനിമയോട് പാഷനില്ല എന്ന് ആ സംവിധായകന്‍ പറഞ്ഞു; മനസ് കൊണ്ട് ഞാനും ഷൈനും മാപ്പ് ചോദിച്ചു: വിന്‍സി

ആ സമയത്ത് അല്‍പ്പം അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

താനും ഷൈനും മനസു കൊണ്ട് പരസ്പരം മാപ്പ് ചോദിച്ചുവെന്ന് നടി വിന്‍സി അലോഷ്യസ്. ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സിയുടെ പ്രതികരണം.

''മനസ്സു കൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പ് ചോദിച്ചു കഴിഞ്ഞു. ഷൈന്‍ ഒരുപാട് മാറിയിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം തുറന്ന് പറയുകയും ചെയ്തു. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിനെ ബാധിക്കുന്നത് ശരിയല്ല'' എന്നാണ് വിന്‍സി പറയുന്നത്. പ്രതികരിക്കുന്നവരെ അഹങ്കാരികളാക്കുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''ന്യായമായ കാര്യത്തിന് വേണ്ടി ശബ്ദിക്കുന്നവരെ അഹങ്കാരികളായി തെറ്റിദ്ധരിക്കാറുണ്ട്. നടിമാര്‍ക്ക് മാത്രമാണോ ഈ പ്രശ്‌നം എന്ന് അറിയില്ല. എന്റെ കാര്യത്തില്‍ ഇവളിത്തിരി മൊടയാണല്ലോ എന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. അതിനെക്കുറിച്ച് തല പുകയ്‌ക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഭാഗം ശരിയാണെന്ന് തോന്നുന്നെങ്കില്‍ മുന്നോട്ട് പോവുക'' എന്നാണ് വിന്‍സി പറയുന്നത്. തന്നെക്കുറിച്ച് കേട്ടിട്ടുള്ള വിമര്‍ശനത്തെക്കുറിച്ചും വിന്‍സി സംസാരിക്കുന്നുണ്ട്.

അഹങ്കാരിയാണ്, സിനിമയോട് പാഷനില്ല എന്നെല്ലാം ഒരു സംവിധായകന്‍ എന്നെക്കുറിച്ച് പറഞ്ഞിരുന്നു. അതില്‍ കാര്യമുണ്ട്. ഇടക്കാലത്ത് ഞാനിത്തിരി ഉഴപ്പിയിരുന്നു. ഇപ്പോള്‍ പഴയ ട്രാക്കിലേക്ക് മാറിയെന്നാണ് വിന്‍സി പറയുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് വിന്‍സി. എന്നാല്‍ കരിയറില്‍ ഒരു സിനിമയുടെ കാര്യത്തില്‍ വിന്‍സിയ്ക്ക് കുറ്റബോധമുണ്ട്. രാജ്യാന്തര ശ്രദ്ധ നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് വിന്‍സിയെ തേടി എത്തിയ സിനിമയായിരുന്നു. എന്നാല്‍ അന്ന് വിന്‍സി നിരസിച്ചു.

''രേഖ സിനിമ ചെയ്ത ശേഷമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ കഥ കേള്‍ക്കുന്നത്. കാന്‍ ഫെസ്റ്റിവലില്‍ അംഗീകരിക്കാന്‍ ലഭിക്കാന്‍ സാധ്യതയുള്ള സിനിമയാണെന്ന സൂചനയുണ്ടായിരുന്നു. ഇന്റിമേറ്റ് സീനുകള്‍ ഉള്ളതിനാല്‍ ചെയ്യേണ്ടെന്ന് തോന്നി. രേഖയിലും അത്തരം സീനുകളുണ്ടായിരുന്നില്ല. മാത്രവുമല്ല ആ സമയത്ത് അല്‍പ്പം അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്നു. പിന്നീട് ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടിയപ്പോള്‍ കൈവിട്ടു കളഞ്ഞല്ലോ എന്നു തോന്നി. പറഞ്ഞിട്ടു കാര്യമില്ല. ഓരോ അരി മണിയിലും അതിന് അര്‍ഹരായവരുടെ പേര് എഴുതി വച്ചിട്ടുണ്ടല്ലോ'' എന്നാണ് വിന്‍സി പറയുന്നത്.

Vincy Aloshious on her issues with Shine Tom Chacko. also shares how she lost a big movie because of her arrogance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT