ഹൃദയം പോസ്റ്റർ, വിനീത് ശ്രീനിവാസൻ/ ഫേയ്സ്ബുക്ക് 
Entertainment

'ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യരുത്!' വിനീതിനോട് ആരാധകൻ, മറുപടി 

ഹൃദയം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണവും അതിന് വിനീത് നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം 21 നാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി തിയറ്ററിൽ മുന്നേറുകയാണ് ചിത്രം. പ്രണവ് അഭിനയിച്ച അരുൺ എന്ന കഥാപാത്രത്തിന്റെ കോളജ് ജീവിതവും പ്രണയവുമെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് ചിത്രം. അതിനാൽ നിരവധി പേരാണ് സ്വന്തം അനുഭവങ്ങളുമായി ചേർത്തുവച്ച് ചിത്രത്തെക്കുറിച്ചുള്ള കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അപ്പോൾ ഹൃദയം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണവും അതിന് വിനീത് നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്. 

"ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ...ഹൃദയം", എന്നായിരുന്നു ആരാധകന്റെ കമന്റ്. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് കമന്റിട്ടിരിക്കുന്നത്. തുടർന്ന് മറുപടിയുമായി വിനീതും എത്തി. സ്മൈലികളാണ് മറുപടിയായി താരം പങ്കുവച്ചത്. 

കോളജ് പ്രണയവുമായി വിനീത്

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.  'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT