Spa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സമൂഹം എന്ത് വിചാരിക്കും ?'; എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' ട്രെയ്‌ലർ പുറത്ത്

“രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ” എന്ന ടാഗ്‌ലൈനോടെയാണ് സ്പാ പ്രേക്ഷകരിലേക്കെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ് 'സ്പാ'. മികച്ച അഭിപ്രായമാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. ഫെബ്രുവരി 13 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറോ ടീസറോ ഒന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിനീത് തട്ടിൽ ഡേവിഡ്, സിദ്ധാർഥ് ഭരതൻ, ദിനേശ് പ്രഭാകർ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഒരു ‌സ്പായിലേക്ക് കടന്നുവരുന്ന വിചിത്ര സ്വഭാവമുള്ള മനുഷ്യരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

“രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ” എന്ന ടാഗ്‌ലൈനോടെയാണ് സ്പാ പ്രേക്ഷകരിലേക്കെത്തിയത്. ശ്രീകാന്ത് മുരളി, സിദ്ധാർത്ഥ് ഭരതൻ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, നീന കുറുപ്പ്, അശ്വിൻ കുമാർ, കിച്ചു ടെല്ലസ്, മേഘ തോമസ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇഷാൻ ചബ്ര ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്. സജിമോൻ പാറയിൽ, സഞ്ജു ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Cinema News: Vineeth Thattil David starrer Spa movie Trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT