ഫോട്ടോ: ട്വിറ്റർ 
Entertainment

സിനിമ ഷൂട്ടിങ്ങിനിടെ വിശാലിന് വീണ്ടും പരിക്ക്, അപകടം ക്ലൈമാക്സ് ഷൂട്ടിനിടെ; ലാത്തിയുടെ ചിത്രീകരണം നിർത്തി

ക്ലൈമാക്സ് സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ വിശാലിനെ ഷൂട്ടിങ്ങിനിടെ വീണ്ടും പരിക്ക്. എ. വിനോദ്കുമാർ സംവിധാനം ചെയ്യുന്ന ലാത്തിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചെന്നൈയിൽ വച്ച് ക്ലൈമാക്സ് സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. 

വിശാലിന്റെ കാലിലാണ് പരിക്കേറ്റത്. എന്നാലിത് പൊട്ടൽ അല്ലെന്ന് ഡോക്ടർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ് റോഡിൽ ഇരിക്കുന്ന വിശാലിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്റർടെയിൻമെന്റ് ഇൻഡസ്ട്രി ട്രാക്കർ ശ്രീധർ പിള്ളയാണ് ചിത്രം ട്വീറ്റ് ചെയ്തത്. പരുക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും.

ചിത്രീകരണം ആരംഭിച്ച നാൾ മുതൽ വാർത്തയിൽ ഇടം നേടിയ ചിത്രമാണ് ലാത്തി. വിശാൽ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇതിനു മുൻപും അപകടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് ചാടുന്നതിനിടെ വിശാലിന്റെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. പൊലീസ് ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ പീറ്റർ ഹെയ്ൻ ആണ് സംഘട്ടനസംവിധാനം നിർവഹിക്കുന്നത്. സുനൈനയാണ് നായിക. സാം സി.എസ് സം​ഗീതസംവിധാനവും എം. ബാലസുബ്രഹ്മണ്യം ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. ആ​ഗസ്റ്റ് 12 നാവും ചിത്രം തിയറ്ററിൽ എത്തുക. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT