വിഷ്ണു മഞ്ചു, കണ്ണപ്പ (Kannappa) ഫെയ്സ്ബുക്ക്
Entertainment

'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു

പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയും നേടി.

സമകാലിക മലയാളം ഡെസ്ക്

വിഷ്ണു മഞ്ചു നായകനായെത്തി ജൂൺ 27ന് പുറത്തുവന്ന ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നീ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തിയിരുന്നു. തെലുങ്കിൽ മികച്ച അഭിപ്രായം നേടി സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. കാളഹസ്തി ക്ഷേത്രത്തിൽ ഭക്തനായ കണ്ണപ്പയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന് മികച്ച പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും ചിത്രത്തിൽ കാമിയോ റോളിലെത്തിയ മോഹൻലാലിന്റെയും പ്രഭാസിന്റെയും കഥാപാത്രങ്ങൾ ശ്രദ്ധ നേടി.

മോഹൻലാൽ അവതരിപ്പിച്ച കിരാത എന്ന കഥാപാത്രം ട്രോളുകളിലുൾപ്പെടെ നിറഞ്ഞപ്പോൾ പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയും നേടി. കുറച്ചു നേരമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും പ്രഭാസ് തന്റെ കഥാപാത്രം മികച്ചതാക്കി എന്ന് തന്നെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഒരു പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവേ, 'കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?'- എന്ന് വിഷ്ണു മഞ്ചുവിനോട് ആരാധകൻ ചോദിച്ചിരുന്നു. ഇതിന് വിഷ്ണു മഞ്ചു പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്. "നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിഷയത്തെക്കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല.

എന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ അം​ഗീകരിക്കുന്നതിൽ എനിക്ക് യാതൊരു അഹങ്കാരവുമില്ല. അതെനിക്കറിയാം".- എന്നായിരുന്നു വിഷ്ണു മഞ്ചുവിന്റെ പ്രതികരണം. "കണ്ണപ്പയുടെ കഥ കാണണമെന്ന് നിങ്ങൾക്ക് താല്പര്യമുള്ളത് തന്നെ അദ്ദേഹം കാരണമാണ്.

അദ്ദേഹത്തിന്റെ തുറന്നുപറച്ചിലിനു ശേഷം, നിങ്ങൾ കണ്ണപ്പയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. അപ്പോൾ അത് പൂർണമായും എന്റെ സഹോദരൻ കാരണമാണ്".- വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. മുകേഷ് കുമാർ സിങ് ആണ് കണ്ണപ്പ സംവിധാനം ചെയ്തിരിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അ​ഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്.

Actor Vishnu Manchu reacts Prabhas cameo as Rudra in Kannappa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT