Sooryanarayanan, Vishnu Priya എക്സ്
Entertainment

മകളുടെ കാമുകനെ കൊന്നതിന് അറസ്റ്റിലായി; വായിൽ ടേപ്പൊട്ടിച്ച്, കെെകൾ കെട്ടി മൃതദേഹം; നടിയുടെ അച്ഛന്റേത് പ്രതികാര കൊലയോ ?

പ്രതികാരക്കൊലയാണോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ (73) മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികാരക്കൊലയാണോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബം​ഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബം​ഗ്ലാവിൽ സൂര്യനാരായണൻ തനിച്ചായിരുന്നു താമസം. തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികൾക്ക് അദ്ദേഹം താമസത്തിനായി നൽകുന്നുണ്ടായിരുന്നു.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വർണാഭരണങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്.

ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു.

പ്രഭാകരന്‍റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തി 2005 ൽ പുറത്തിറങ്ങിയ മായാവി എന്ന ചിത്രത്തിൽ വിഷ്ണുപ്രിയ അഭിനയിച്ചിരുന്നു.

Cinema News: Actress Vishnu Priya father found dead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

വീട്ടുവളപ്പില്‍ കൂറ്റന്‍ രാജവെമ്പാല; വിദഗ്ധമായി പിടികൂടി- വിഡിയോ

വിജയ് പെരമ്പൂരില്‍ മത്സരിക്കും?, പ്രമേയം പാസാക്കി ടിവികെ

SCROLL FOR NEXT