പ്രാവിന്‍കൂട് ഷാപ്പി'ലെ ഗാനം  
Entertainment

വിഷ്ണു വിജയ്‌യുടെ ഈണം;'പ്രാവിന്‍കൂട് ഷാപ്പി'ലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

സമകാലിക മലയാളം ഡെസ്ക്

സൗബിനും ബേസിലും ഒന്നിച്ച പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കെടാതെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്. വിഷ്ണു വിജയ്‌യുടേതാണ് സംഗീതം. വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

മലയാളത്തിലെ യുവസംഗീതസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങള്‍ 'പ്രാവിന്‍കൂട് ഷാപ്പി'ലുണ്ട്. ആദ്യ ഗാനമായ 'ചെത്ത് സോങ്ങ്' ഇതിനകം തരംഗമായിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പ്രേമലു'വിന്റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണിത്.

സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും കൂടാതെ ചെമ്പന്‍ വിനോദ് ജോസും ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. കണ്ണനും (സൗബിന്‍) മിറാന്‍ഡയും (ചാന്ദ്‌നി ) തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പുറത്തെത്തിയിരിക്കുന്ന ഗാനരംഗത്തിലുള്ളത്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉള്‍പ്പെട്ട ചിത്രം ഡാര്‍ക്ക് ഹ്യൂമറിന്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ദിവസവും എബിസി ജ്യൂസ് കുടിക്കൂ; ആരോഗ്യ ഗുണങ്ങൾ ഇവയാണ്

'അച്ഛനെപ്പോലെ കണ്ട സംവിധായകന്‍ കടന്നുപിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു'; ദുരനുഭവം വെളിപ്പെടുത്തി ദീപക് ചാഹറിന്റെ സഹോദരി

സാഹചര്യമനുസരിച്ചുള്ള പെരുമാറ്റം, മനുഷ്യന്റെ ഈ സ്വഭാവ സവിശേഷതയ്ക്ക് പിന്നിലെ രഹസ്യം

തിരിച്ചുവരവ് ആഘോഷിച്ച് കമ്മിന്‍സ്; ബാറ്റിങ് തകര്‍ന്ന് ഇംഗ്ലണ്ട്

SCROLL FOR NEXT