Vismaya Mohanlal 
Entertainment

'എന്തോ തകരാറ് പോലെ, ഗുസ്തി കഴിഞ്ഞ് വരികയാണോ? സ്പ്രിംങ് വിഴുങ്ങിയോ ഇങ്ങനെ ഇളകാന്‍?'; വിസ്മയയ്ക്ക് സൈബറാക്രമണം

'ബിന്ദു പണിക്കര്‍ക്കും പൊന്നമ്മ ബാബുവിനും പകരക്കാരി, ഒളിംപിക്‌സ് മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ റോള്‍ ചെയ്യാം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടിയെന്ന നിലയില്‍ വിസ്മയ മോഹന്‍ലാല്‍ തന്റെ യാത്ര ആരംഭിക്കുകയാണ്. ഓഗസ്റ്റ് 7 ന് ഇറങ്ങുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ ചിത്രം. അതേസമയം വ്യക്തിയെന്ന നിലയില്‍ ഇതിനോടകം തന്നെ തന്നെ അടയാളപ്പെടുത്താന്‍ വിസ്മയയ്ക്ക് സാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ആദ്യമെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു വിസ്മയ.

സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും ബോയ്‌ക്കോട്ട് ക്യാംപെയ്‌നും നേരിടേണ്ടി വന്നിരുന്നു വിസ്മയയ്ക്ക്. എന്നാല്‍ അതിലൊന്നും വിസ്മയ തളര്‍ന്നില്ല. നിലപാടില്‍ ഉറച്ചു നിന്ന വിസ്മയ ഇനിയും പ്രതികരിക്കുമെന്നാണ് പ്രതികരിച്ചത്. മകള്‍ക്ക് പിന്തുണയുമായി അച്ഛനും അമ്മയുമെത്തുകയും ചെയ്‌തോടെ വിമര്‍ശകരുടെ വായടഞ്ഞു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്.

തുടക്കം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നിന്നുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ വിഡിയോകള്‍ക്ക് താഴെ വിസ്മയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവുമായെത്തുകയാണ് ഒരു കൂട്ടര്‍. ബോഡി ഷെയ്മിങ് കമന്റുകളുമായി താരപുത്രിയെ കടന്നാക്രമിക്കുകയാണ് വിമര്‍ശകര്‍. അഭിനയിക്കാനുള്ള ആഗ്രഹം തനിക്ക് എന്നുമുണ്ടായിരുന്നു. എന്നാല്‍ ശരീര ഭാഷയെക്കുറിച്ചും, മലയാളം ശരിയായി അറിയാത്തതും മൂലം ആശങ്കയുണ്ടായിരുന്നുവെന്ന് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വിസ്മയയുടെ ആ ആശങ്കള്‍ ശരിവെക്കുന്നതാണ് കമന്റുകള്‍.

'ബിന്ദു പണിക്കര്‍ക്കും പൊന്നമ്മ ബാബുവിനും പകരക്കാരി, ഒളിംപിക്‌സ് മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ റോള്‍ ചെയ്യാം, ആദ്യത്തെയും അവസാനത്തെയും പടം. നല്ല കലയുള്ള എത്രയോ കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, ഇത്രയും തടി കൂടുതല്‍ ഉള്ള മോഹന്‍ലാലിന്റെ മകള്‍ സിനിമയില്‍ വിജയിക്കാന്‍ സാധ്യതയില്ല, ഒഞ്ഞു പോയെടീ നല്ല മിടുക്കി സുന്ദരി പിള്ളേര്‍ ഇഷ്ടം പോലെ കേരളത്തില്‍ ഉണ്ട് നല്ല കഴിവ് ഉള്ളവര്‍ നീ നിന്റെ തന്തയുടെ പേരില്‍ ഞെളിയുന്നു അത്ര തന്നെ' എന്നിങ്ങനെയാണ് ചില കമന്റുകള്‍.

''അപ്പന്റെ വിരലുകള്‍ വരെ അഭിനയിക്കും. മോളുടെ ശരീരം മൊത്തം അഭിനയിക്കുന്നുണ്ട്. ഓരോ വാക്കും പറയുമ്പോള്‍ ശരീരം മൊത്തം ഇളകി ആടുന്നു. മലയാളം സിനിമയില്‍ അഭിനയിച്ച ഇവള്‍ ഒരൊറ്റ വാക്ക് മലയാളത്തില്‍ പറയുന്നില്ല, എന്തുപറ്റി സ്പ്രിംങ് വിഴുങ്ങിയോ, എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റെക്ക് തോന്നുന്നുണ്ടോ, ഇവള്‍ക്ക് ഏതോ ഒരു ഞരമ്പുരോഗം ഉണ്ട് അതായി കാണിക്കുന്നത് എത്രയും പെട്ടെന്ന് ഞരമ്പുരോഗത്തിന് ചികിത്സ തേടുക, എന്തോ ഒരു കിളി പോയ പോലെ. കിലുക്കത്തിലെ രേവതി കഥാപാത്രം, ഇവളെന്താ ഗുസ്തി, ടീമിലുള്ളവളാണോ ഇവളൊക്കെ എങ്ങനെ നായികമാരാകുന്നു.എവിടെയോ എന്തോ തകരാര്‍ പോലെ.. അതെ ഉള്ളൂ കുഴപ്പം, ഒരണ കുറവുള്ളത് പോലെ, ഗുസ്തി കഴിഞ്ഞ് വരുക ആണോ?' എന്നും ചിലര്‍ പറയുന്നു.

അതേസമയം വിസ്മയയെ ചേര്‍ത്തുപിടിക്കുകയും പ്രതിരോധിക്കുകയും ചെയ്തു കൊണ്ടും നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ട്. 'വിസ്മയയില്‍ ഒരു മികച്ച കലാകാരിയുണ്ടോ എന്നത് അവരുടെ പ്രകടനം കൊണ്ട് കാലം തെളിയിക്കട്ടെ. അതേസമയം വിസ്മയയില്‍ ജനാധിപത്യബോധമുള്ള ഒരു നല്ല മനുഷ്യനുണ്ട് എന്നത് അവരുടെ ചില പ്രസ്താവനകളില്‍ നിന്ന് ബോധ്യമായി. രാഷ്ട്രം രാഷ്ട്രീയം ഭരണകൂടം സ്വാതന്ത്ര്യം എന്നിവയെപ്പറ്റിയെല്ലാം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് വിസ്മയക്ക്. ഒരാള്‍ എത്രമാത്രം ജനാധിപത്യവാദിയാകുന്നുണ്ടോ എന്നതുതന്നെയാണ് പുതിയകാലത്ത് ഒരു മികച്ച മനുഷ്യന്റെ ലക്ഷണം. വിസ്മയ മോഹന്‍ലാല്‍ എന്ന കലാകാരിക്ക്, ജനാധിപത്യവിശ്വാസിക്ക് എല്ലാവിധ ആശംസകളും' എന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്.

'വലിയൊരു താരപുത്രി എന്നതിനപ്പുറം തികച്ചും ജെനുവിന്‍ ആയ, നല്ലൊരു മനുഷ്യനാണ് താനെന്ന് ആ ചടങ്ങിലൂടെ വിസ്മയ തെളിയിച്ചു കഴിഞ്ഞു. ഈ ഒരു ആത്മവിശ്വാസവും ലളിതമായ പെരുമാറ്റവും വെച്ച് നോക്കുമ്പോള്‍, വെള്ളിത്തിരയിലും സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ വിസ്മയക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മലയാള സിനിമയിലേക്ക് കടന്നുവരുന്ന ഈ കുട്ടിക്ക് എല്ലാവിധ ആശംസകളും നേരാം' എന്നും ചിലര്‍ പറയുന്നു.

Vismaya Mohanlal face cyber attack for her body language. But a section of social media comes in support of the young actress and defends her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാപ്പിക്കട ഉദ്ഘാടനം' എന്ന് പറഞ്ഞ് ചിരിക്കാൻ വരട്ടെ; ക്രിയേറ്റർമാരുടെ കീശ നിറയ്ക്കുന്ന 'ബൈ മീ എ കോഫി' സ്റ്റോറി

'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും; ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍'

'ബ്രസീൽ ഇന്ത്യയിലെത്തുന്നത് പട്ടിണിക്കാരന്റെ വീട്ടിൽ ഷാറൂഖിനെ ഡാൻസ് കളിക്കാൻ വിളിക്കുന്നതുപോലെ'

ചെവിയിൽ ഹൃദയമിടിപ്പിന്റെ ശബ്ദം? എന്താണ് 'പൾസറ്റൈൽ ടിന്നിറ്റസ്' ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

'സക്കര്‍ബര്‍ഗ് മാപ്പ് പറയണം, ഇല്ലെങ്കില്‍ നടപടി'; മോദിയുടെ വിഡിയോ നീക്കിയതില്‍ മെറ്റയ്ക്ക് അന്ത്യശാസനം