ഞാന്‍ കൂടെ അഭിനയിച്ചാല്‍ പ്രധാന്യം കുറഞ്ഞുപോകുമോ എന്ന് ചിന്തിച്ച ആര്‍ട്ടിസ്റ്റുമാരുണ്ട്: ഉര്‍വശി

വരനെ ആവശ്യമുണ്ട് സിനിമയില്‍ എന്റെ പരസ്യമേ കൊടുക്കരുതെന്ന് പറഞ്ഞിട്ടാണ് ഞാന്‍ പോയത്
urvashi
urvashiഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഇന്നും തന്നിലെ നടിയ്ക്ക് പ്രേക്ഷകരെ ഞെട്ടിക്കാനാകുമെന്ന് തെളിയിക്കുകയാണ് ഉര്‍വശി. ഓരോ സിനിമ പിന്നിടുമ്പോഴും പുതിയ ഉര്‍വശിയെയാണ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ ആശയിലേയും ഉര്‍വശിയുടെ പ്രകടനം കയ്യടി നേടുകയാണ്. ജോജു ജോര്‍ജും വിജയരാഘവനും ചിത്രത്തിലുണ്ട്.

താന്‍ ഒരിക്കലും കേന്ദ്ര കഥാപാത്രം മാത്രമേ ചെയ്യൂവെന്ന് നിര്‍ബന്ധം പിടിച്ചിരുന്നില്ലെന്നാണ് ശോഭന പറയുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ താന്‍ ഉണ്ടെന്ന് പരസ്യപ്പെടുത്തരുതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും ഉര്‍വശി പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. ആ വാക്കുകളിലേക്ക്:

''ലീഡ് റോള്‍ മാത്രമേ ചെയ്യുകയുള്ളൂവെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ലീഡ് ചെയ്തു കൊണ്ടിരിക്കെ തന്നെയാണ് വരനെ ആവശ്യമുണ്ട് ചെയ്യുന്നത്. അതിന് എന്റെ പരസ്യമേ കൊടുക്കരുതെന്ന് പറഞ്ഞിട്ടാണ് ഞാന്‍ പോയത്. അവസാനം വരെ എന്റെ തല എവിടേയും കാണിച്ചിട്ടില്ല. കണ്ട പ്രേക്ഷകര്‍ പറഞ്ഞതാണ്. ഒരുപക്ഷെ ആ പടം വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഉള്ളതേ ആരും അറിയില്ലായിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

കാരണം ശോഭന ലീഡ് ആയി ചെയ്യുന്ന പടത്തില്‍ ഞാന്‍ ഒരു ഡിസ്ട്രാക്ഷന്‍ ആകരുത്. ഞാന്‍ എപ്പോള്‍ വരുമെന്ന് ആള്‍ക്കാര്‍ നോക്കിക്കൊണ്ടിരിക്കും. ഈ തലമുറയ്ക്ക് ഇഷ്ടപ്പെടാത്തൊരു കഥാപാത്രമാണ് ശോഭനയുടേത്. എന്നാല്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത് ആ പയ്യനെ മിസ് ചെയ്തില്ലെങ്കിലും ആ അമ്മയെ മിസ് ചെയ്യുമെന്നാണ്.

ചില ആര്‍ട്ടിസ്റ്റുകള്‍ നമ്മള്‍ വരുമ്പോള്‍ ഡിസ്റ്റ്രാക്ട് ആയിപ്പോകുമോ എന്ന് ചിന്തിക്കുന്ന ഒരുപാട് കാലമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍. അത് വിചാരിച്ചിട്ട് ഞാന്‍ വേണ്ട എന്ന് പറഞ്ഞതാണ്. അനൂപിന്റെ ഭാഗ്യമോ എന്റെ ഭാഗ്യമോ, അവന്‍ വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍ നോ പറയാനായില്ല. ആകപ്പാടെ ഒന്നര ദിവസമാണ് അഭിനയിച്ചത്. അത് പക്ഷെ വൈറലായി. ശോഭന അത് നല്ല രീതിയില്‍ തന്നെ എടുക്കുകയും ചെയ്തു''.

urvashi
'മമ്മൂക്കയുടെ സിനിമകളിൽ അങ്ങോട്ട് പോകുന്തോറും മറ്റുള്ളവർക്ക് സ്പെയ്സ് കുറവായി; പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾക്ക്'
urvashi
'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്‌തെ
urvashi
ചാക്കോച്ചന്റെ കണ്ണ് നിറഞ്ഞു, മുഖം മാറി; ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി: മീര അനില്‍
Summary

urvashi about some artists being insecure about acting with her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi, Mammootty
Aishwarya Lakshmi
KS Chithra with her father and sister
Aiswarya Rajan, Anaswara Rajan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com