'മമ്മൂക്കയുടെ സിനിമകളിൽ അങ്ങോട്ട് പോകുന്തോറും മറ്റുള്ളവർക്ക് സ്പെയ്സ് കുറവായി; പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾക്ക്'

നമ്മുടെ വീട്ടിലെ മൂത്ത ഒരു ചേട്ടൻ പറയുന്നതു പോലെ.
Mammootty, Urvashi
Mammootty, Urvashiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'ഒരു സിബിഐ ഡയറി കുറിപ്പ്', 'ഓ​ഗസ്റ്റ് 1', 'മൃ​ഗയ', 'അബ്‌കാരി' തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഉർവശി. ഇരുവരും തമ്മിൽ ഇപ്പോഴും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. മമ്മൂട്ടിയെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂട്ടിയ്ക്കൊപ്പം അധികം സിനിമകൾ പിന്നീട് വരാതിരുന്നതിനെക്കുറിച്ചും ഉർവശി പറഞ്ഞു.

റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി. "മമ്മൂക്ക എപ്പോൾ കണ്ടാലും എന്നോട് വളരെ സൗഹൃദപൂർവം തന്നെയാണ് സംസാരിക്കാറ്, അത്രയും സ്വാതന്ത്ര്യപൂർവം. നല്ല പടങ്ങളൊക്കെ കണ്ടാൽ വിളിക്കുന്ന ആളാണ് മമ്മൂക്ക.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡിന്റെ സമയത്ത് എന്റെ തമിഴ് സിനിമ കണ്ട് വിളിച്ച് നന്നായിരുന്നു എന്ന് പറയുന്നതിനൊപ്പം കൂടെ രണ്ട് ഉപദേശങ്ങളും കൂടി തരും. നമ്മുടെ വീട്ടിലെ മൂത്ത ഒരു ചേട്ടൻ പറയുന്നതു പോലെ. 'അങ്ങനെ വേണം കേട്ടോ... നീ എന്താ ശരീരം നോക്കാത്തേ. നീ എന്താ അതൊന്നും നോക്കാത്തേ'... എന്നൊക്കെ പറയും.

ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് വലിയ സന്തോഷമാണ്. പിന്നെ മമ്മൂക്കയുടെ സിനിമകളിൽ അങ്ങോട്ട് പോകുന്തോറും മറ്റുള്ളവർക്ക് സ്പെയ്സ് കുറവായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾക്ക്. വളരെ അപൂർവമായിട്ടേ വന്ന് ഭവിക്കാറുള്ളൂ അങ്ങനെ. അപ്പോൾ ഞാൻ ലീ‍ഡ് ചെയ്യാൻ തുടങ്ങിയ ശേഷം തീരെ സാന്നിധ്യം അറിയിക്കാത്ത കാരക്ടേഴ്സാണ് വരുന്നത്.

അതെനിക്ക് കുറച്ചു പ്രശ്നമായി. അന്നത്തെ സിനിമകൾ എന്നു പറയുന്നത്, എന്റെ ആ പ്രായവും കാര്യങ്ങളുമൊക്കെയാണ്. അപ്പോൾ എനിക്കും അഭിനയിക്കാൻ സ്കോപ് ഉള്ള കാരക്ടേഴ്സ് വേണം എന്നുള്ളതു കൊണ്ടും ഞങ്ങളൊന്നിച്ച് സിനിമകൾ വരാത്തതിന് ഒരു കാരണമാകാം".- ഉർവശി പറഞ്ഞു.

Mammootty, Urvashi
'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്‌തെ
Mammootty, Urvashi
ചാക്കോച്ചന്റെ കണ്ണ് നിറഞ്ഞു, മുഖം മാറി; ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി: മീര അനില്‍
Mammootty, Urvashi
'കറുത്ത മഹാലക്ഷ്മിയുടെ വി​ഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി
Summary

Urvashi talks about her friendship with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi
Urvashi
Naslen, Urvashi
Urvashi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com