'കറുത്ത മഹാലക്ഷ്മിയുടെ വി​ഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി

കല ചേച്ചിയോട് എല്ലാവർക്കും ഒരു സ്നേഹവും ഒക്കെയുണ്ടായിരുന്നു.
Urvashi
Urvashiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തന്റെ അമ്മയെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചുമൊക്കെ ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ അമ്മ നല്ല വിദ്യാഭ്യാസമുള്ളയാളാണെന്നും അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് തങ്ങളെ വളർ‌ത്തിയതെന്നും ഉർവശി പറഞ്ഞു. തന്റെ അമ്മയുടെ മുഖഛായ കിട്ടിയിരിക്കുന്നത് കല ചേച്ചി (കലാരഞ്ജിനി) ക്കാണെന്നും ഉർവശി കൂട്ടിച്ചേർത്തു.

റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി. "എന്റെ അമ്മ നല്ല വിദ്യാഭ്യാസമുള്ളയാളാണ്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് നമ്മളെ വച്ചിരുന്നത്. ആരോടെങ്കിലും കുറച്ചു നേരം വർത്തമാനം പറഞ്ഞു നിന്നാൽ അമ്മ വന്നിട്ട് പറയും, അങ്കിളിന് ഒരുപാട് ജോലിയുണ്ട് മക്കളേ ശല്യം ചെയ്യരുതെന്ന്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതൊക്കെ എന്തിനായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. നമുക്ക് നമ്മളോട് സ്നേഹത്തിൽ പെരുമാറുന്നവരെല്ലാം നല്ലതാണ്. അവരുടെ യഥാർഥ സ്വഭാവം എന്താണെന്ന് അച്ഛനും അമ്മയ്ക്കും മാത്രമേ അറിയത്തുള്ളൂ. അച്ഛനേക്കാൾ കൂടുതൽ കരുതൽ എടുക്കേണ്ടത് അമ്മയാണ്. കാരണം, അച്ഛന് ഒരു ഭാഷയെ അറിയത്തുള്ളൂ, ചീത്ത വിളിക്കുക, അടിക്കുക.

എന്റെ അച്ഛന്റെ സ്വഭാവം ഇതാണ്. അതിൽ കുറഞ്ഞൊരു കോംപ്രമൈസ് ഇല്ല. അതെന്താടാ കൊച്ചു കിടന്ന് കരയുന്നതെന്ന് ചിലപ്പോൾ ഒരടി കൊടുത്തിട്ടായിരിക്കും ചോദിക്കുക. അമ്മ വളരെ ശാന്തയായിരുന്നു. എനിക്ക് ഒരടി പോലും കിട്ടിയിട്ടില്ല. ഞാൻ ഏറ്റവും അച്ചടക്കവും മര്യാദയുമുള്ള കുട്ടിയായിരുന്നു. കല്പന ചേച്ചി... ആൾക്കൂട്ടത്തിൽ ഏലിയാമ്മ, വഴി ചെല്ലമ്മ ഒക്കെയായിരുന്നു.

എല്ലാവരോടും അവൾ മിണ്ടും. ഫെയ്മസ് ആയിരുന്നു അവൾ. അവളായിരുന്നു പോപ്പുലർ. കല ചേച്ചി അവളെ സപ്പോർട്ട് ചെയ്ത് നിൽക്കും. എന്നാൽ എന്നെ കരയിപ്പിക്കാതെ നിൽക്കുന്ന ആൾ. എല്ലാവരെയും അഡ്ജസ്റ്റ് ചെയ്യും. കല ചേച്ചിയോട് എല്ലാവർക്കും ഒരു സ്നേഹവും ഒക്കെയുണ്ടായിരുന്നു. അന്ന് എല്ലാവരും പറയും, കല മോളാണ് കാണാൻ ചന്തമെന്ന്. എന്റെ അമ്മയുടെ മുഖം കിട്ടിയിരിക്കുന്നത് അവൾക്കാണ്.

എന്റെ അമ്മയെ കണ്ടാൽ ഒരു ദേവിയുടെ രൂപമാണെപ്പോഴും. ഞാൻ മധുരയിൽ കല്ലഴകർ കോവിലിൽ പോയപ്പോൾ കറുത്ത മഹാലക്ഷ്മിയുടെ വി​ഗ്രഹം. നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം. ഒരു പ്രത്യേക രൂപമുണ്ടല്ലോ, കലാകാരികൾക്ക് ആയിട്ടുള്ളൊരു മുഖം. ഡാൻസ് ഒക്കെ ചെയ്താൽ നന്നായിരിക്കുന്ന ഒരു മുഖം.

അതുപോലെ ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ, എന്റെ സ്റ്റാഫ് ഒക്കെ പറഞ്ഞു, അയ്യോ അമ്മയെപ്പോലെ ഇരിക്കുന്നു എന്ന്. ഇപ്പോൾ അമ്മയുടെ മുടി വെളുത്ത് മുല്ലപ്പൂ പോലെ ഇരിക്കുവാ. അതുകൂടി ആകുമ്പോൾ നല്ല രസമാ കാണാൻ. അങ്ങനെ ആയിരുന്നു".- ഉർവശി പറഞ്ഞു.

Urvashi
റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി
Urvashi
'രണ്ടര മണിക്കൂർ വിജയ് അണ്ണൻ എന്നോട് സംസാരിക്കുന്നതു പോലെ തോന്നി'; ജേസൺ സഞ്ജയ്നെക്കുറിച്ച് സൂരി
Urvashi
എന്‍എന്‍ പിള്ളയോടും കുടുംബത്തോടും എല്ലാവര്‍ക്കും പുച്ഛമായിരുന്നു, ബന്ധുക്കള്‍ പലരും വീട്ടിലേക്ക് വരില്ലായിരുന്നു: വിജയരാഘവന്‍
Summary

Urvashi opens up about her mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi, Tiny Tom
Urvashi
Urvashi
Thalayana Manthram, Urvashi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com