

തനിക്കൊപ്പം അഭിനയിച്ച സിനിമകളിലൂടെ കരിയറില്‍ മാറ്റം വന്ന താരങ്ങളെക്കുറിച്ച് ഉര്‍വശി. ആശ കണ്ട പ്രേക്ഷകര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം. കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ജോജു ജോര്‍ജ് എന്നിവരുടെ കരിയറില്‍ തനിക്കൊപ്പം അഭിനയിച്ച സിനിമകള്‍ കൊണ്ടു വന്ന മാറ്റത്തെക്കുറിച്ചാണ് ഉര്‍വശി സംസാരിക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്.
'' കുഞ്ചാക്കോ ബോബന്‍ സിനിമ വിട്ട് റിയല്‍ എസ്‌റ്റേറ്റിലേക്ക് പോയപ്പോള്‍ ചാക്കോച്ചനൊപ്പം സിനിമ ചെയ്യണം എന്നു പറഞ്ഞു. കുഞ്ചാക്കോ ബോബനേക്കാള്‍ മൂന്നോ നാലോ വയസിന്റെ വ്യത്യാസമേ എനിക്കുള്ളൂ. അദ്ദേഹത്തിന്റെ പെയര്‍ ആയി നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ചെയ്തിട്ട് ബ്രേക്ക് എടുക്കാനായിരുന്നു പ്ലാന്‍. സത്യേട്ടന്റെ പടമാണ്. അത് ചെയ്തിട്ട് പോയിരുന്നുവെങ്കില്‍ തിരികെ വരുന്നത് അച്ചുവിന്റെ അമ്മയിലൂടെയാകുമ്പോള്‍ അങ്ങനൊരു സംഭവം ആയേനെ'' താരം പറയുന്നു.
''പ്രസവത്തിന് മുമ്പ് തമിഴിലെ സിനിമകളെക്കെ തീര്‍ക്കണം, എന്നിട്ട് സ്വസ്ഥം ആകണമെന്നായിരുന്നു. പക്ഷെ പറ്റിയില്ല. ജീവിത സാഹചര്യങ്ങള്‍ വീണ്ടും കൊണ്ടു വന്നു. ചാക്കോച്ചന്റെ റീ എന്‍ട്രിയ്ക്ക് സകുടുംബം ശ്യാമള എന്ന സിനിമ കാരണമായി. മമ്മി ആന്റ് മി കാരണമായി. പിന്നെ ചാക്കോച്ചന് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതിന് ശേഷം രണ്ട് മൂന്ന് തലമുറ നടന്മാര്‍ വന്നു. വളരെ ലാഘവത്തോടു കൂടി ചാക്കോച്ചന്‍ വര്‍ക്ക് ചെയ്യുന്നു. എനിക്ക് വളരെ സന്തോഷമാണ്.'' താരം പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''മീര ജാസ്മിന്‍ അടുപ്പിച്ച്, സിനിമകള്‍ ചെയ്താലും, കളക്ഷനില്ലാത്ത സിനിമകളും പേഴ്‌സണല്‍ ജീവിതത്തിലെ ദുഖങ്ങളുമൊക്കെയായിരുന്ന സമയത്താണ് അച്ചുവിന്റെ അമ്മയില്‍ അഭിനയിക്കുന്നത്. പിന്നെ അവളുടെ ഒരു യാത്രയായിരുന്നു. അത് പലരും പറയും. നമ്മുടെ പ്രാര്‍ത്ഥന ഉണ്ട്. കൂടെ ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ഉള്ളില്‍ നിന്നും വരുന്നതാണ്. അങ്ങനെ ഒരു നിര പറഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി'' എന്നും താരം പറയുന്നു. പുതിയ ചിത്രം ആശ കണ്ട ശേഷം പ്രേക്ഷകര്‍ പറഞ്ഞതും ഉര്‍വശി പങ്കുവെക്കുന്നുണ്ട്.
''ആശ കണ്ട പ്രേക്ഷകര്‍ പറയുന്നത് ജോജുവിനെ കുടുംബ പ്രേക്ഷകര്‍ക്ക് തന്നത് ഉര്‍വശിയാണെന്നാണ്. ഉര്‍വശി ഇല്ലെങ്കില്‍ ജോജുവിന്റെ സിനിമയ്ക്ക് അമ്മൂമ്മയും അമ്മയും മകളും മകളുടെ കുട്ടിയുമായി വരില്ല എന്നാണ്. ഉര്‍വശി ജോജുവിന്റെ രക്ഷകയായി എത്തിയതാണെന്ന് പറയുമ്പോള്‍ എനിക്ക് ഭയങ്കര അഭിമാനമല്ലേ. നമ്മള്‍ അറിയാതെ, ചിന്തിക്കാതെ ഈശ്വരന്‍ നമ്മളിലൂടെ മറ്റൊരാള്‍ക്ക് വഴി കാട്ടിയാവുകയാണ്. നമ്മള്‍ സഹ യാത്രിക മാത്രമാണ്. അതൊക്കെ മഹാഭാഗ്യമാണ്'' എന്നാണ് താരം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates