'രണ്ടര മണിക്കൂർ വിജയ് അണ്ണൻ എന്നോട് സംസാരിക്കുന്നതു പോലെ തോന്നി'; ജേസൺ സഞ്ജയ്നെക്കുറിച്ച് സൂരി

നീ തീർച്ചയായും സംവിധാനം ചെയ്യണം അതോടൊപ്പം നായകനും ആകണം
Soori, Jason Sanjay
Soori, Jason Sanjayവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത 'സി​ഗ്മ'യുടെ ട്രെയ്‌‍ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സന്ദീപ് കിഷൻ നായകനായെത്തുന്ന സിനിമയുടെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ട്രെയ്‍ലർ ലോഞ്ചിൽ ജേസൺ സഞ്ജയ്നെക്കുറിച്ച് നടൻ സൂരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

സഞ്ജയ് തന്നോട് സി​ഗ്മയുടെ കഥ പറയാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ വിജയ് തന്നോട് സംസാരിക്കുന്നതു പോലെയാണ് തോന്നിയതെന്ന് സൂരി പറഞ്ഞു. "എന്റെ പ്രിയപ്പെട്ട തമ്പി സഞ്ജയ്, പുറത്തുള്ള കോടിക്കണക്കിന് ആളുകളുടെ ആശിർവാദവും അനു​ഗ്രഹവും നിനക്കൊപ്പം എപ്പോഴുമുണ്ടാകും. സൂരി വളരെ വിനയമുള്ള ആളാണെന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അതൊരു വിഷയമല്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സൂരി അഹങ്കാരം കാണിച്ചാൽ ആണ് പ്രശ്നം, വിനയത്തോടെ നിൽക്കുമ്പോഴല്ല. പെട്ടെന്ന് വന്ന് സിനിമ എടുത്ത ഒരാളല്ല സഞ്ജയ്. സിനിമയെ കുറിച്ച് നന്നായി പഠിച്ച് നിരീക്ഷിച്ച് തയ്യാറെടുത്തതിന് ശേഷമാണ് അദ്ദേഹം സിനിമ എടുത്തിരിക്കുന്നത്. സി​ഗ്മയുടെ കഥ പറയാനായി ഒരു ഒന്നൊര വർഷം മുൻപ് അദ്ദേഹം എന്റെയടുത്ത് വന്നപ്പോൾ, സാർ സന്ദീപ് സാർ ആണ് ഹീറോ എന്ന് പറഞ്ഞിരുന്നു.

എല്ലാവരും പറഞ്ഞ അതേ കാര്യം തന്നെ ഞാനും പറയുകയാണ്, അന്നദ്ദേ​ഹം രണ്ടര മണിക്കൂറോളം എന്നോട് കഥ പറഞ്ഞിരുന്നു. ആ രണ്ടര മണിക്കൂറിൽ ഒരു നിമിഷം പോലും അദ്ദേഹം മടുപ്പ് കാണിച്ചില്ല. കഥയെല്ലാം പറഞ്ഞു കഴിഞ്ഞ് എന്നോട് ഓക്കെയാണോ എന്ന് ചോദിച്ചു. ആ രണ്ടര മണിക്കൂർ വിജയ് അണ്ണൻ എന്നോട് സംസാരിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

സത്യമായി പറയുകയാണ് സഞ്ജയ്, ആ രണ്ടര മണിക്കൂർ ഞാൻ നിങ്ങളുടെ അച്ഛനൊപ്പം ഇരുന്നതു പോലെയാണ് എനിക്ക് തോന്നിയത്. അങ്ങനെയായിരുന്നു അത്. ഇതൊരു മികച്ച സിനിമയായിരിക്കും എന്ന് തന്നെ‍ ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ തീർച്ചയായും ഇനിയും സിനിമ ചെയ്യണം, സംവിധാനം ചെയ്യണം.

എല്ലാവരും ആ​ഗ്രഹിക്കുന്നതുപോലെ അതിനോടൊപ്പം നായകനായും വരണം. പുറത്തിറങ്ങി തമിഴ്കുമരൻ സാറിനോട് വന്ന് ഞാൻ പറഞ്ഞു, എന്തൊരു മനോഹരമായ മനുഷ്യനാണ് അദ്ദേഹമെന്ന്. കാണാൻ എന്തൊരു സുന്ദരനാണ് സഞ്ജയ്. വിജയ് അണ്ണനെ കണ്ടതുപോലെ തന്നെയുണ്ട്. നീ തീർച്ചയായും സംവിധാനം ചെയ്യണം അതോടൊപ്പം നായകനും ആകണം". - സൂരി പറഞ്ഞു.

Soori, Jason Sanjay
എന്‍എന്‍ പിള്ളയോടും കുടുംബത്തോടും എല്ലാവര്‍ക്കും പുച്ഛമായിരുന്നു, ബന്ധുക്കള്‍ പലരും വീട്ടിലേക്ക് വരില്ലായിരുന്നു: വിജയരാഘവന്‍
Soori, Jason Sanjay
'ആദ്യമായിട്ടായിരിക്കും ഒരു നവാ​ഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്‌യുടെ 'സി​ഗ്മ' ട്രെയ്‌ലർ
Soori, Jason Sanjay
'ആവറേജ് ക്രിഞ്ച് പടം! ഇത് എങ്ങനെ 50 കോടി നേടി ? ആകെ കൊള്ളാവുന്നത് ആശിഷ് മാത്രം'; 'തുടക്ക'ത്തിന് ഒടിടിയിൽ കാലിടറിയോ ?
Summary

Soori opens up about Jason Sanjay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay, Jason Sanjay
Jason Sanjay
Vijay, Jason, Sangeetha
Jason Sanjay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com