വിവേക് അഗ്നിഹോത്രി/ഫേയ്സ്ബുക്ക് 
Entertainment

'സത്യം, അത് ആളുകളെക്കൊണ്ട് നുണ പറയിക്കും'; പ്രതികരണവുമായി വിവേക് അഗ്നിഹോത്രി

ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്മീര്‍ ഫയല്‍സ് പ്രൊപ്പഗന്‍ഡ സിനിമയെന്ന, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയര്‍മാന്റെ വിമര്‍ശനത്തോടു പരോക്ഷമായി പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 'സത്യം അപകടകരമായ സംഗതിയാണ്, അത് ആളുകളെക്കൊണ്ട് നുണ പറയിക്കും' എന്നു ട്വീറ്റ് ചെയ്തുകൊണ്ടാണ് വിവേക് അഗ്നിഹോത്രി വിവാദത്തോടു പ്രതികരിച്ചത്. ഒട്ടേറെപ്പേര്‍ ജൂറി ചെയര്‍മാനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തുവന്നു.

വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണെന്ന് ഇസ്രായേലി സംവിധായകന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയതില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കശ്മീര്‍ ഫയല്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രത്തിന് പല സംസ്ഥാന സര്‍ക്കാരുകളും നികുതി ഇളവു നല്‍കിയിരുന്നു. അതേസമയം തന്നെ ച്ിത്രം പ്രൊപ്പഗന്‍ഡ ആണെന്നും ഏകപക്ഷീമായി കാര്യങ്ങളെ കാണുന്ന രീതിയാണ് ഇതിലുള്ളതെന്നും വിമര്‍ശനം ഉയരുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT