ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ബോളിവുഡിലെ ശൂർപ്പണഖ, പിന്നിൽ നിന്നുള്ള വൃത്തികെട്ട കളി നിർത്തൂ'; അനുപമ ചോപ്രയ്ക്കെതിരെ വിവേക് അ​ഗ്നിഹോത്രി

തന്റെ പുതിയ ചിത്രമായ 'ദി കാശ്മീര്‍ ഫ്‌ളൈസി'നെ തകര്‍ക്കാനാണ് അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ശ്രമിക്കുന്നത് എന്നാണ് വിവേകിന്റെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. തന്റെ പുതിയ ചിത്രമായ 'ദി കാശ്മീര്‍ ഫ്‌ളൈസി'നെ തകര്‍ക്കാനാണ് അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ശ്രമിക്കുന്നത് എന്നാണ് വിവേകിന്റെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം. അനുപമയെ ബോളിവുഡിലെ ശൂർപ്പണഖയാണ് വിവേക് അ​ഗ്നിഹോത്രി വിശേഷിപ്പിച്ചത്. 

വിവേക് അ​ഗ്നിഹോത്രിയുടെ കുറിപ്പ്

പ്രിയപ്പെട്ട അനുപമ ചോപ്ര, ബോളിവുഡിന്റെ ശൂര്‍പ്പണഖ. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ പരസ്യമായി ദ കാശ്മീര്‍ ഫ്‌ളൈസിനെ തകര്‍ക്കൂ. പിറകില്‍ നിന്നുകൊണ്ട് കളിക്കുന്ന നിലവാരമില്ലാത്ത പ്രവൃത്തി അവസാനിപ്പിക്കുക. കാശ്മീര്‍ പണ്ഡിറ്റായിരുന്നിട്ട് കൂടി കാശ്മീരി പണ്ഡിറ്റുകളെ പിറകില്‍ നിന്ന് കുത്തിയ നിര്‍മാതാവ് വിധു വിനോദ് ചോപ്രയുടെ ഭാര്യയാണെന്നുള്ള യോഗ്യത മാത്രമാണ് നിങ്ങള്‍ക്കുള്ളത്.- വിവേക് അഗ്നിഹോത്രി കുറിച്ചു.

'എനിക്കും കുടുംബത്തിനും ഭീഷണി'

ദ കാശ്മീര്‍ ഫ്‌ളൈസിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ താനും കുടുംബവും ഭീഷണി നേരിടുകയാണെന്ന് വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാര്‍ച്ചില്‍ പുറത്തിറങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT