ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

സോംബി വരുന്നു എന്ന് പരിഹാസം; തന്റെ പേജിൽ വന്ന് ഇങ്ങനെ എഴുതാൻ നാണമില്ലേ എന്ന് വൈശാഖ്

വൈശാഖ് പങ്കുവച്ച മോൺസ്റ്ററിന്റെ പോസ്റ്ററിനു താഴെയായിട്ടാണ് പരിഹാസ കമന്റ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മോൺസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. നാളെയാണ് ചിത്രം റിലീസിന് എത്തുന്നത്. പുലിമുരുകന്റെ വിജയത്തിനു ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മോൺസ്റ്ററിനുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിനു നേരെയുള്ള പരിഹാസത്തിന് വൈശാഖ് നൽകിയ മറുപടിയാണ്. 

വൈശാഖ് പങ്കുവച്ച മോൺസ്റ്ററിന്റെ പോസ്റ്ററിനു താഴെയായിട്ടാണ് പരിഹാസ കമന്റ് എത്തിയത്.  'സോംബി വരുന്നു. സോംബി വരുന്നു.. സോംബി വരുന്നു.. സോംബി വരുന്നു.. കേരളത്തില്‍ തീയറ്ററുകളില്‍ 21 ന് സോംബി ഇറങ്ങുന്നു..സിംഗ് സിംഗ് ലക്കി സിംഗ്.....വെറും 8 കോടി ബ്ജറ്റില്‍ സോംബി എത്തുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 

കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ വൈശാഖ് മറുപടിയുമായി എത്തുകയായിരുന്നു. 'എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ... ഇത് സോംബി പടമൊന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുന്‍പും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ഐ ലവ് യൂ ബ്രോ'.- എന്നായിരുന്നു വൈശാഖിന്റെ മറുപടി. 

ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. സിദ്ധിഖ്, ലെന, ​ഗണേഷ് കുമാർ, സുദേവ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി