സ്വാസികയും പ്രേമും  ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കും, രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴും': സ്വാസികയെക്കുറിച്ച് പ്രേം

'സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് നടി സ്വാസികയും പ്രേം ജേക്കബും. ഇപ്പോൾ വൈറലാവുന്നത് സ്വാസികയെക്കുറിച്ചുള്ള പ്രേംജേക്കബിന്റെ വാക്കുകളാണ്. സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാല്‍ തൊട്ടുതൊഴാറുണ്ട് എന്നാണ് പ്രേം പറയുന്നു. താൻ കഴിച്ച പാത്രത്തിൽ സ്വാസിക ഭക്ഷണം കഴിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്.'

'സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്. രാവിലെ എണീറ്റാൽ ഞാൻ പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ട് തരുന്ന തരം പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത്. എന്നെ കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല. അഥവാ കയറിയാല്‍ അവിടെ പോയിരിക്ക് എന്ന് പറയും.- യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രേം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാൽപിടിക്കുന്നത് തന്റെ വിശ്വാസം ആണ് എന്നാണ് സ്വാസിക പറയുന്നത്. തന്റെ കാല് തിരിച്ചുപിടിക്കും എന്ന് പ്രേം പറഞ്ഞപ്പോൾ ഒരു തമാശ ആയിട്ടേ കരുതിയുള്ളൂ. പക്ഷേ കല്യാണ ദിവസം മുതൽ അങ്ങനെയാണെന്നും സ്വാസിക കൂട്ടിച്ചേർത്തു. വിവാഹത്തിനു മുൻപ് തന്നെ സ്വാസികയുടെ വിവാഹസങ്കൽപം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT