ആമിറും ഭാര്യ കിരൺ റാവുവും/ പിടിഐ 
Entertainment

'ഞങ്ങൾ സന്തോഷത്തിലാണ്, എന്നും ഒന്നിച്ചുണ്ടാകും'; വേർപിരിഞ്ഞതിനു ശേഷം ആമിറും കിരണും ആദ്യമായി കാമറയ്ക്കു മുന്നിൽ; വി‍ഡിയോ

ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങൾ സന്തുഷ്ടരാണെന്നും സന്തോഷത്തിനായി പ്രാർത്ഥിക്കണമെന്നുമാണ് ഇവർ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് നടൻ ആമിർ ഖാനിന്റേയും സംവിധായിക കിരൺ റാവുവിന്റേയും വിവാഹമോചന വാർത്ത എത്തിയത്. പതിനഞ്ചു വർഷത്തെ ദാമ്പത്യജീവിതമാണ് ഇവർ അവസാനിപ്പിച്ചത്. വേർപിരിഞ്ഞാലും മകനും സിനിമയ്ക്കുവേണ്ടിയുമെല്ലാം ഒന്നിച്ചുണ്ടാകുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്.  

ആമിർ ഖാനും കിരണും ഒന്നിച്ച് നടത്തുന്ന എൻജിഒ ആയ പാനി ഫൈണ്ടേഷന്റെ യൂട്യൂബിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങൾ സന്തുഷ്ടരാണെന്നും സന്തോഷത്തിനായി പ്രാർത്ഥിക്കണമെന്നുമാണ് ഇവർ പറയുന്നത്. ‘ഞങ്ങള്‍ ഇരുവരും അതീവ സന്തോഷത്തിലാണെന്നാണ് പറയാനുള്ളത്. ഇപ്പോഴും ഒരു കുടുംബമാണ്. ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഒന്നാണ്. . ഞങ്ങള്‍ എന്നും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിക്കണം- ആമിർ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്. വേര്‍പിരിയുന്നതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയാണെന്നും ഭാര്യയും ഭര്‍ത്താവുമല്ലാത്ത പുതിയ അധ്യായത്തിന് ജീവിതത്തില്‍ തുടക്കമിടുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. മകന്‍ ആസാദിന് മികച്ച മാതാപിതാക്കളായി തുടരുമെന്നും വ്യക്തമാക്കി. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍,  സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT