വിഡിയോ ദൃശ്യം 
Entertainment

ഞങ്ങള്‍ അനാഥരായി, പുനീതിന്റെ വേര്‍പാടില്‍ വിതുമ്പി കുഞ്ഞുങ്ങള്‍; വിഡിയോ

കന്നഡികര്‍ക്ക് അദ്ദേഹം ഒരു നടന്‍ മാത്രമല്ല. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് വെളിച്ചംപകര്‍ന്ന വ്യക്തികൂടിയാണ്

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാലവിയോഗം തെന്നിന്ത്യന്‍ ലോകത്തിന് വേദനയായി മാറുകയാണ്. കന്നഡികര്‍ക്ക് അദ്ദേഹം ഒരു നടന്‍ മാത്രമല്ല. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് വെളിച്ചംപകര്‍ന്ന വ്യക്തികൂടിയാണ്. അനാഥാലയങ്ങളിലൂടെയും സ്‌കൂളുകളിലൂടെയുമെല്ലാം അദ്ദേഹം നിരവധി കുഞ്ഞുങ്ങള്‍ക്ക് ജീവിതം നല്‍കിയിട്ടുണ്ട്. പുനീതിന്റെ വേര്‍പാടോടെ ഈ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായത് അവരുടെ തണലാണ്. 

പുനീതിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം

ശക്തിധമ അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ വിഡിയോ ആണ് നൊമ്പരമാകുന്നത്. പുനീതിന്റെ മരണം അറിഞ്ഞ് കണ്ണീര്‍വാര്‍ക്കുന്ന കുഞ്ഞുമക്കളുടേതാണ് വിഡിയോ. സൂപ്പര്‍താരത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ശക്തിധമ. പുനീതിന്റെ വിയോഗത്തോടെ തങ്ങളുടെ ശക്തിയും പ്രചോദനവുമായിരുന്ന സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നാണ് അവര്‍ പറയുന്നത്. 

അപ്രതീക്ഷിത വിയോഗം

ഇന്നലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് വിടപറയുന്നത്. 46 വയസിലായിരുന്നു സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ബംഗളുരുവിലെ കന്‍തീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച പുനീത് രാജ്കുമാറിന്റെ മൃതശരീരം കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. നിലവിളിച്ചും വിതുമ്പിക്കരഞ്ഞുമാണ് തങ്ങളുടെ അപ്പുവിനെ ചലനമറ്റ ശരീരം ആരാധകര്‍ കണ്ടത്. കന്നഡ സിനിമാലോകത്തിന്റെ പവർ സ്റ്റാറായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് പുനീതിന്റെ അപ്രതീക്ഷിത വിയോ​ഗം. പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT