സീരിയലുകളിലൂടെ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധേയയായ താരമാണ് വീണാ നായർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീണയുടെ വിവാഹബന്ധത്തിലെ താളപ്പിഴകളെക്കുറിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. താരം വിവാഹമോചിതയായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ വിവാഹ മോചിതയായിട്ടില്ലെന്നും എല്ലാം കുടുംബങ്ങളിലുമുള്ളതുപോലെ ചെറിയ ചില പ്രശ്നങ്ങൾ മാത്രമേ ദാമ്പത്യ ജീവിതത്തിലുള്ളൂവെന്നും വീണ പ്രതികരിച്ചു.
ഇപ്പോൾ വീണയുടെ ഭർത്താവും ആർജെയുമായ അമൻ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ്. തങ്ങൾ വേർപിരിഞ്ഞുവെന്നും മകനു വേണ്ടി ഡിവോഴ്സ് ആയിട്ടില്ല എന്നുമാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ' അവസാനം ഭാഗം വീണ്ടും വായിച്ചുനോക്കാതെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ കഴിയില്ലെന്ന്' പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
വിവാഹ മോചനത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിച്ചുകൊണ്ടിരിക്കെ, ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട സമയമായി, മറ്റ് പല കഥകളും ഉണ്ടാകുന്നതിനിടയിൽ വിശദീകരണം ആവശ്യമാണ്. ഞങ്ങൾ വേർപിരിഞ്ഞു, പക്ഷേ ഡിവോഴ്സായിട്ടില്ല. മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എനിക്ക് സാധിക്കില്ല. അവന് വേണ്ടി എപ്പോഴും ഞാൻ ഉണ്ടാകും.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതം ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ളതാണ്. നമ്മൾ ശക്തമായി നിലകൊണ്ടേ പറ്റുകയുള്ളു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹചര്യം മനസിലാക്കി പിന്തുണയ്ക്കണം.- അമൻ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates