പാർവതിയും സിദ്ധാർഥും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഞങ്ങളുടെ ഒരു പടതന്നെ നിങ്ങൾക്കൊപ്പമുണ്ട്, ഒരിക്കലും പിന്മാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ വിമർശിച്ചതിന് ബിജെപി സൈബർആക്രമണത്തിന് ഇരയായെന്ന് നടൻ സിദ്ധാർഥ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നും ഒരിക്കലും പിൻമാറരുതെന്നുമാണ് പാർവതി ട്വീറ്റ് ചെയ്തത്. 

‘സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു.’എന്നാണ് പാർവതി ട്വീറ്റ് ചെയ്തു. ഇന്നലെയാണ് തനിക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയത്. തുടർന്ന് താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. സ്റ്റാൻഡ് വിത്ത് സിദ്ധാർഥ് എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. 


കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്. ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം തനിക്കും കുടുംബത്തിനും നേരെയുളള വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ താൻ നിശബ്ദനാവില്ലെന്നും വീണ്ടും ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ