നുസ്രത്ത് ബറൂച്ച/ ഫെയ്സ്ബുക്ക് 
Entertainment

ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പോയി: നടി നുസ്രത്ത് ബറൂച്ച ഇസ്രയേലില്‍ കുടുങ്ങി 

ഇസ്രയേലിന് നേര്‍ക്കുള്ള ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ താരത്തെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇസ്രയേലില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഹൈഫ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് താരം ഇസ്രയേലില്‍ എത്തിയത്. താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഇസ്രയേലിന് നേര്‍ക്കുള്ള ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ താരത്തെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ താരം ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഇസ്രയേല്‍ വിമാനത്താവളത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. താരം ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. ഇന്ത്യയിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റ് കിട്ടാത്തതിനാല്‍ കണക്ടിങ് ഫ്‌ളൈറ്റ് പിടിച്ചാകും താരം എത്തുക. സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ഇന്നലെ ഉച്ച മുതലാണ് ഇസ്രയേലിലുള്ള നുസ്രത്തുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് 12.30 ന് ബന്ധപ്പെടുമ്പോള്‍ സുരക്ഷിതമായി ബേസ്‌മെന്റിലായിരുന്നു താരം. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

SCROLL FOR NEXT