Entertainment

'ഇത് ഞാന്‍ എന്തു ചെയ്യും'; പ്ലേറ്റിലെ ഭക്ഷണം കണ്ട് ഞെട്ടി പ്രിയങ്ക ചോപ്ര; ചിരി നിറച്ച് കമന്റ് ബോക്‌സ്

പല തരത്തിലുള്ള ഇറച്ചിയും മുട്ടയും സലാഡുമെല്ലാം നിറച്ചതാണ് പ്ലേറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര. ഏറെനാളായി ബോളിവുഡില്‍ സജീവമല്ലെങ്കിലും താരത്തിന് ആരാധകര്‍ക്ക് കുറവൊന്നുമില്ല. വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചിരി നിറക്കുന്നത് പ്രിയങ്കയുടെ പുതിയ ചിത്രമാണ്. 

തന്റെ മുന്നില്‍ എത്തിയ വമ്പന്‍ ഭക്ഷണം കണ്ട് ഞെട്ടിയിരിക്കുന്ന പ്രിയങ്കയെയാണ് ചിത്രത്തില്‍ കാണുന്നത്. ഇതുകൊണ്ട് ഞാന്‍ എന്തു ചെയ്യും എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. വലിയ പാത്രത്തിലാക്കി പ്രിയങ്കയുടെ മുന്നില്‍ ഇരിക്കുകയാണ് ഭക്ഷണം. പല തരത്തിലുള്ള ഇറച്ചിയും മുട്ടയും സലാഡുമെല്ലാം നിറച്ചതാണ് പ്ലേറ്റ്. സഹതാരങ്ങളും ആരാധകരുമെല്ലാം ആഘോഷമാക്കുകയാണ് ചിത്രം. 

നിനക്ക് ഇത് തീര്‍ക്കാനാവും കമോണ്‍ പിസി- എന്നായിരുന്നു രാജ്കുമാര്‍ റാവുവിന്റെ കമന്റ്. ഭക്ഷണം കുറച്ച് അധികമുണ്ടെന്നും പ്രിയങ്കയുടെ ആശങ്കയെ അംഗീകരിക്കുന്നുവെന്നുമാണ് സംവിധായകന്‍ അനുഭവ് സിന്‍ഹ കുറിച്ചത്. കൂടാതെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ഞങ്ങള്‍ക്ക് കുറച്ച് അയച്ചുതരൂ എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്. ഭക്ഷണം തിന്നു തീര്‍ക്കാന്‍ ആശംസകള്‍ അറിയിക്കുന്നവരും നിരവധിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT