Rachel, Honey Rose ഇൻസ്റ്റ​ഗ്രാം
Entertainment

ഇറച്ചിവെട്ടുകാരിയായി ഹണി റോസ്; കരിയറിലെ ഏറ്റവും വലിയ ചിത്രം; മൂന്ന് മാസം കഴിഞ്ഞിട്ടും റേച്ചല്‍ എവിടെ?

ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റേച്ചലിന്റൈ റിലീസ് മാറ്റിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഹണി റോസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന നിലയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു റേച്ചല്‍. 20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഹണി റോസ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം. നാളിതുവരെ ഹണി റോസ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രവും പരിസരവും. എന്നാല്‍ റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റേച്ചലിന്റൈ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ഹണി റോസ് ഇറച്ചിവെട്ടുകാരിയായി എത്തുന്ന സിനിമയുടെ ട്രെയ്‌ലറും പാട്ടുകളുമെല്ലാം ആരാധകരില്‍ പ്രതീക്ഷ ജനിപ്പിച്ചതായിരുന്നു. പോയ വര്‍ഷം അവസാനത്തോടെ, ഡിസംബര്‍ 12 നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 11 ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.

''വിഷമിക്കേണ്ട, പുതിയൊരു തിയ്യതി ഉടനെ അറിയിക്കും. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഒരുപാട് നന്ദി. റേച്ചലിന്റെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞങ്ങള്‍ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്'' എന്നാണ് റിലീസ് മാറ്റിവച്ചു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ക്രിസ്മസ് റിലീസായി സിനിമയെത്തുമായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. 2026 മാര്‍ച്ച് അവസാനത്തിലേക്ക് എത്തുമ്പോഴും റേച്ചലിന്റെ റിലീസ് അനശ്ചിതത്വത്തില്‍ തുടരുകയാണ്.

ഹണി റോസിന്റെ കരിയറിലെ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം ആനന്ദിനി ബാലയായിരുന്നു. സംവിധായകന്‍ എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ സഹരചയിതാവുമായിരുന്നു. ബാബുരാജ്, റോഷന്‍ ബഷീര്‍, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

ട്രെയ്‌ലറിലെ ഹണി റോസിന്‍രെറ മേക്കോവറും ആക്ഷനുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയ ചിത്രമായിരുന്നു റേച്ചല്‍. റേച്ചല്‍ എന്ന് തീയേറ്ററിലേക്ക് എത്തുമെന്ന ആശങ്കയിലാണ് ഹണി റോസിന്റെ ആരാധകര്‍.

What happened to Honey Rose starrer Rachel? The movie was postponed just a day before the release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

40,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ ശമ്പളം, അഭിഭാഷകർക്ക് റൈറ്റ്സിൽ അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

115 മാസം കൊണ്ട് ഇരട്ടിയാകും; ഈ സ്കീമിൽ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം!

മുഖ്യമന്ത്രിയുടെ പേരില്‍ ഒരുതുണ്ട് ഭൂമിയില്ല; ഹിമന്തശര്‍മയുടെയും ഭാര്യയുടെയും ആസ്തി ഇരട്ടിയായി; മൂല്യം 35 കോടിയുടേത്

'കങ്കണയുടെ എമർജൻസി രണ്ട് ദിവസം പോലും ഓടിയില്ലല്ലോ; ധുരന്ധർ പോലെയൊരു പടം ആളുകൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല'; രാകേഷ് ബേദി

SCROLL FOR NEXT