ജോൺ എബ്രഹാം ഇൻസ്റ്റ​ഗ്രാം
Entertainment

'ഇങ്ങനെയുള്ള എനിക്കെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ ?'; ജോൺ എബ്രഹാം

ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഇന്നോവ അയക്കും. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ജോൺ എബ്രഹാം നായകനായെത്തുന്ന പുതിയ ചിത്രമാണ് വേദ. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണ്‍ എബ്രാഹാമിനൊപ്പം ഷര്‍വരി, തമന്ന, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരം.

ഇപ്പോഴിതാ തന്റെ ലളിതമായ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. "പണത്തിനല്ല എന്റെ പ്രഥമ പരിഗണന. ലാളിത്യത്തോടെ ജീവിക്കുന്നതാണ് എന്റെ ആഡംബരം. ഞാനൊരു മിഡിൽ ക്ലാസുകാരനാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ചില ധാരണകൾ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല.

എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ലെന്ന്. ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കൈയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും.

അതെന്തു കാര്യത്തിനാണെന്നാണ് ഞാൻ തിരിച്ചു ചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഇന്നോവ അയക്കും. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്. ഇത്തരം ആസ്തികളോടൊന്നും എനിക്ക് താത്പര്യമില്ല."- ജോൺ എബ്രഹാം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

"എന്താണ് എന്റെ പശ്ചാത്തലമെന്നും എവിടെ നിന്നാണ് വരുന്നത് എന്നതുകൊണ്ടും പണം ചെലവഴിക്കാൻ പേടിയാണ്. ഷൂസിനും ബാ​ഗുകൾക്കും വേണ്ടി ഒരുപാട് പണം മുടക്കാൻ എനിക്ക് പേടിയാണ്. അതുകൊണ്ടാണ് ഞാൻ പിടിച്ചുനിൽക്കുന്നത്" താരം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍