ഹരീഷ് പേരടിയും ഭാര്യ ബിന്ദുവും/ ഫേയ്സ്ബുക്ക് 
Entertainment

'ബിന്ദു എന്റെ കൂടെ ഇറങ്ങിവരുമ്പോൾ കയ്യിലുണ്ടായിരുന്നത് കടംവാങ്ങിയ 100 രൂപ'; ഹരീഷ് പേരടി

'തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എൻ്റെ ധനം'

Author : സമകാലിക മലയാളം ഡെസ്ക്

വിസ്മയയുടെ മരണത്തോടെ സ്ത്രീധനം കേരളത്തിൽ‌ വലിയ ചർച്ചയാവുകയാണ്. ഇപ്പോൾ തന്റെ വിവാഹദിവസത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ ഹരീഷ് പേരടി. ബിന്ദു തന്റെ കൂടെ ഇറങ്ങിവരുമ്പോൾ കയ്യിലുണ്ടായിരുന്നത് എ​ഗ്രിമെന്റ് എഴുതാൻ കടം വാങ്ങിയ 100 രൂപമാത്രമാണെന്നാണ് താരം പറഞ്ഞത്. തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു തൻ്റെ ധനമെന്നും ഹരീഷ് ഫേയ്സ്ബുക്കിൽ കുറിച്ചു. വിവാഹദിവസത്തെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

1993 ഡിസംബർ 3 ന് രാവിലെ ബിന്ദു എൻ്റെ കൂടെ ഇറങ്ങി വരുമ്പോൾ എൻ്റെ കൈയ്യിൽ വിവാഹ എഗ്രിമെൻ്റ് എഴുതാൻ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു...പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എൻ്റെ ധനം...ജീവിക്കാൻ ധൈര്യമാണ് വേണ്ടത്...അതുണ്ടെങ്കിൽ ജീവിതം തന്നെ പിന്നാലെ വരും...ഇന്നലെ ഞങ്ങളുടെ  "കലാനിധി" വീടിൻ്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു വർഷം തികയുന്ന ദിവസമായിരുന്നു...എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത