അമലയും ജ​ഗദും/ ഇൻസ്റ്റ​ഗ്രാം 
Entertainment

അമല പോളിന്റെ ഹൃദയം കവർന്നത് ​ഗുജറാത്തിക്കാരൻ, പ്രണയം മൊട്ടിട്ടത് ​ഗോവയിൽ

എങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് ആരാധകരുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ടി അമല പോൾ വിവാഹിതയാകുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് സുഹൃത്ത് ജഗദ് ദേശായി അമലയെ പ്രപ്പോസ് ചെയ്തത്. എന്റെ ഹിപ്പി ക്വീൻ യെസ് പറഞ്ഞു എന്ന കുറിപ്പിൽ ജഗദ് തന്നെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചത്. ഇപ്പോൾ ജ​ഗദ് ദേശായിയെക്കുറിച്ചുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ സജീവമാവുന്നത്. 

അമല പോളിന്റെ ആരാധകർ ഇതുവരെ കേൾക്കാത്ത പേരാണ് ജഗദ്  ദേശായിയുടേത്. സിനിമയുമായി ജഗദിന് ബന്ധമില്ല. ആള് മലയാളിയുമല്ല. പിന്നെ എങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് ആരാധകരുടെ ചോദ്യം. 

ഗുജറാത്തിലെ സൂറത്താണ് ജ​ഗദിന്റെ ജന്മദേശം. ജനിച്ചതും വളർന്നതുമെല്ലാം ​ഗുജറാത്തിൽ തന്നെയായിരുന്നു. തുടർന്ന് ജോലിയുടെ ഭാ​ഗമായി ​ഗോവയിലേക്ക് താമസം മാറുകയായിരുന്നു. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ ജ​ഗദ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് അമല പോൾ. അങ്ങനെയൊരു യാത്രക്കിടെയാണ് ജ​ഗദിനെ പരിചയപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. പി​ന്നീ​ട് ഗായ​ക​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ ഭ​വ്നിന്ദർ സിങു​മാ​യി താ​രം ലി​വിങ് റി​ലേ​ഷി​നി​ലാ​യി​രു​ന്നു.എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. വിവാഹിതരായെന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭവ്നിന്ദറിനെതിരെ നടി രം​ഗത്തെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT