Balan 
Entertainment

'ബാലന്‍' ട്രെയിലറില്‍ ഞെട്ടിച്ച അമ്മ; ആരാണ് ആ നടി? ദാ, ആള്‍ ഇവിടെയുണ്ട്...!

ട്രെയിലറില്‍ ആരാധകരെ കാത്ത് ചില സര്‍പ്രൈസുകളുമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായിരിക്കുകയാണ് ചിദംബരത്തിന്റെ ബാലന്‍. സര്‍പ്രൈസുകളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ എത്തിയത്. ചിത്രത്തിന്റെ പേരും ആദ്യം വന്ന പോസ്റ്ററുകളുമെല്ലാം കണ്ട് ബാലനൊരു ഫീല്‍ ഗുഡ് ചിത്രമാകുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ആ കണക്ക് കൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു ട്രെയിലര്‍.

ഓരോ ഫ്രെയ്മിലും ദുരൂഹത നിറയ്ക്കുകയാണ് ബാലന്റെ ട്രെയിലര്‍. ഫീല്‍ ഗുഡ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് ചിദംബരം വെക്കുന്നത് ഡാര്‍ക്ക് മൂഡിലുള്ളൊരു ത്രില്ലറാണ്. ട്രെയിലറില്‍ ആരാധകരെ കാത്ത് ചില സര്‍പ്രൈസുകളുമുണ്ടായിരുന്നു. നടന്‍ ടൊവിനോ തോമസിന്റെ സാന്നിധ്യമായിരുന്നു അതിലൊന്ന്. പൊലീസ് വേഷത്തില്‍ സംവിധായകന്‍ ഗിരീഷ് എഡിയും ട്രെയിലര്‍.

അതേസമയം ട്രെയിലര്‍ കണ്ടവരെല്ലാം ഒരേപോലെ ചോദിക്കുന്നത് ആരാണ് ട്രെയിലറില്‍ കാണുന്ന ആ അമ്മ എന്നാണ്. തീപാറുന്ന പ്രകടനത്തിലൂടെ ട്രെയിലറില്‍ തന്നെ ഞെട്ടിച്ച നടി ആരാണെന്നാണ് കമന്റ് ബോക്‌സിലെല്ലാവരും ചോദിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമിതാ.

ബാലന്റെ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മ ഫര്‍സാന പാലത്തിങ്കല്‍ ആണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഫര്‍സാന മോഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിമ്പുറമെ പീഡിയാട്രിക് ഒക്കുപേഷണല്‍ തൊറാപ്പിസ്റ്റുമാണ്. മലയാളിയായ ഫര്‍സാന ദുബായിലാണ് പഠിച്ചതും വളര്‍ന്നതും. മണിപ്പാലില്‍ ഒക്കുപ്പേഷണല്‍ തെറാപ്പി പഠിക്കുന്നതിനിടെയാണ് തിയേറ്റര്‍ രംഗത്ത് സജീവമാകുന്നത്.

തിയേറ്റര്‍ നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീമവമാണ്. 2021 ല്‍ ഷോര്‍ട്ട് ആന്റ് സ്വീറ്റ് ദുബായ് തിയേറ്റര്‍ ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. ബാലനിലൂടെ ഫര്‍സാന ഞെട്ടിക്കുമെന്ന് ഉറപ്പിക്കുകയാണ് ട്രെയിലറും. ഇപ്പോള്‍ തന്നെ ഫര്‍സാനയുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

അതേസമയം, ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. ജിത്തുവും ചിദംബരവും കൈകോര്‍ക്കുന്നുവെന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.

Who is the actress in Balan trailer? Farzana Palathingal gets all the attention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

മുടിക്ക് തിളക്കം കിട്ടാൻ വേരു മുതൽ അറ്റം വരെ യോ​ഗർട്ട് മാസ്ക്, 16-ാം വയസ്സു മുതലുള്ള ശീലം; പ്രിയങ്ക ചോപ്രയുടെ മുടിയഴകിന് പിന്നിലെ രഹസ്യം

'ഇതേത് ലോകത്താണ്?', മുജ്തബയെ കാണാമെന്ന ട്രംപിന്‍റെ നിര്‍ദേശം തള്ളി ഇറാന്‍

റൊണാള്‍ഡോയ്ക്ക് ലോകകപ്പ് വേണം! പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി; പോരാട്ട ദിവസങ്ങള്‍ എന്ന്, സമയം എപ്പോള്‍?

അച്ഛൻ വാങ്ങി നൽകിയ വിഡിയോ കാമറയുമായി ഹോളിവുഡിനെ വരെ വിറപ്പിച്ച എം.നൈറ്റ് ശ്യാമളൻ; ട്വിസ്റ്റുകളുടെ തോഴൻ

SCROLL FOR NEXT