'ആ കേട്ടത് നായക്കുട്ടിയുടെ കരച്ചില്‍, വന്യ ഭാവനകള്‍ നിയന്ത്രിക്കണം'; വൈറല്‍ വിഡിയോയില്‍ നുഷ്രത്ത് ബറൂച്ച

പട്ടിക്കുട്ടിയുടെ കരച്ചില്‍ ഇത്ര വലിയ ബഹളമാകുമെന്ന് അറിഞ്ഞില്ല
Nushrratt Bharuccha
Nushrratt Bharuccha
Updated on
1 min read

വിവാദ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പ്രതികരണവുമായി നടി നുഷ്രത്ത് ബറൂച്ച. നടി പങ്കുവച്ച വിഡിയോ ക്ലിപ്പ് വൈറലായി മാറിയിരുന്നു. ഐപിഎല്‍ ഫൈനല്‍ വിജയമാഘോഷിക്കുന്നതിനിടെയായിരുന്നു താരം വിഡിയോ പങ്കുവച്ചത്. വിഡിയോയിലെ ശബ്ദമാണ് താരത്തെ വെട്ടിലാക്കിയത്. ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നുഷ്രത്ത്.

Nushrratt Bharuccha
'അന്നൊരുപാട് പരീക്ഷണങ്ങൾ ഇല്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഞാൻ ശ്രമിച്ചേനേ'; സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് അബ്ബാസ്

വിഡിയോയില്‍ കേട്ടത് സമീപത്തുണ്ടായിരുന്ന നായക്കുട്ടിയുടേതാണെന്നാണ് നുഷ്രത്ത് പറഞ്ഞത്. ''ചിലര്‍ സകലപരിധിയും വിട്ടു. ഒരു പട്ടിക്കുട്ടിയുടെ കരച്ചില്‍ ഇത്ര വലിയ ബഹളമാകുമെന്ന് അറിഞ്ഞില്ല. ഇതിനിടെ ആരോ എന്റെ പേരില്‍ ഒരു വിശദീകരണവും നല്‍കി. അതിനാല്‍ ഇതാ സത്യാവസ്ഥ പറയുന്നു'' എന്ന മുഖവുരയോടെയാണ് നുഷ്രത്ത് പ്രതികരിക്കുന്നത്.

Nushrratt Bharuccha
രണ്ട് ദിവസം കൊണ്ട് 180 കോടി കടന്ന് കളക്ഷന്‍; രാം ചരണിന്‍റെ 'പെദ്ദി' മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക്

''സുഹൃത്തിന്റെ വീട്ടിലിരുന്ന് ഞാന്‍ മത്സരം കാണുകയായിരുന്നു. ഇതിനിടെ അവരുടെ നായക്കുട്ടി കരയുകയും ഈ ശബ്ദമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. അതേസമയം തന്നെ എന്റെ സുഹൃത്ത് മറ്റൊരു ആംഗിളില്‍ ചിത്രീകരിച്ച വിഡിയോയാണിത്'' എന്നാണ് നുഷ്രത്ത് പറയുന്നത്. കൂട്ടിനകത്ത് കിടക്കുന്ന നായക്കുട്ടിയുടെ കരച്ചലിന്റെ വിഡിയോയും നുഷ്രത്ത് പങ്കുവച്ചിട്ടുണ്ട്.

'ഇതാണ് ഞാന്‍ മത്സരം കണ്ടിരുന്ന വീട്. ഇതാണ് ആ നായക്കുട്ടി. അതേ രാത്രി തന്നെ കുറച്ച് സമയം കഴിഞ്ഞ് എടുത്ത വിഡിയോയാണിത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ഭയന്നു നിന്ന എന്നോട് വിഡിയോ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാനത് ചെയ്തു' എന്നാണ് വിവാദ വിഡിയോ ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് നുഷ്രത്ത് പറഞ്ഞത്.

''ജനങ്ങള്‍ തങ്ങളുടെ വന്യ ഭാവനകള്‍ വിടരുന്നതിനെ ശാന്തമാക്കണം. ഒരു മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെന്ന് കരുതി അപമാനിക്കാനുള്ള അധികാരമില്ല. അന്ധമായി ഫോളോ ചെയ്യുകയോ തെറ്റായി വ്യഖ്യാനിക്കുകയോ ചെയ്യരുത്. ചിന്തിക്കുകയും ഉത്തരവാദിത്തതോടെ പെരുമാറുകയും വേണം'' എന്നുമാണ് നുഷ്രത്ത് പറയുന്നത്.

Summary

Nushrratt Bharuccha gives clarification about her viral video from IPL final night.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com