തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലെത്തിയിരിക്കുകയാണ് സര്‍വ്വം മായ. തിയേറ്ററില്‍ 150 കോടി നേടിയ ചിത്രം ഒടിടിയിലും വലിയ വിജയമായി മാറിയിരിക്കുകയാണ്. അഖില്‍ സത്യന്റെ മേക്കിങും നിവിന്‍ പോളിയുടേയും റിയ ഷിബുവിന്റേയും പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്. അജു-നിവിന്‍ കോമ്പോയുടെ തിരിച്ചുവരവും ആരാധകര്‍ ആഘോഷമാക്കുകയാണ്.
ഒടിടി റിലീസിലും ആരാധകര്‍ക്ക് സംസാരിക്കാനുള്ളത് പ്രഭയുടേയും ഡെലുലുവിന്റേയും കോമ്പോയെക്കുറിച്ചാണ്. നിവിനും റിയ ഷിബുവും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് സര്‍വ്വം മായയുടെ യുഎസ്പി എന്ന് ഉറപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ഇരുവരുടേയും തമാശയും വൈകാരിക രംഗങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഇതിനിടെ മറ്റൊരു രസകരമായ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ആരാണ് ഡെലുലുവിന്റെ യഥാര്‍ത്ഥ കാമുകന്‍ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രഭേന്ദു തന്നെയാണോ ഡെലുലുവിന്റെ യഥാര്‍ത്ഥ കാമുകന്‍ എന്നാണ് ചിലര്‍ ചോദിക്കുന്നത്. സിനിമയില്‍ കാണിക്കാത്ത കാമുകനെക്കുറിച്ച് ഡെലുലു പറയുന്ന കാര്യങ്ങളാണ് ആരാധകരുടെ ഈ ചോദ്യത്തിന് പിന്നില്‍.
താന്‍ ഇഷ്ടപ്പെടുന്നയാളെ അച്ഛനേയും അമ്മയേയും പരിചയപ്പെടുത്തുന്നതിനിടെയാണ് മായയ്ക്ക് അപകടമുണ്ടാകുന്നത്. അതിനാല്‍ അവളുടെ അച്ഛനേയും അമ്മയേയും പോലെ പ്രേക്ഷകര്‍ക്കും ആ കാമുകനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ മായ പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് കാമുകനെ തേടുകയാണ് സോഷ്യല്‍ മീഡിയ.
തന്നേക്കാള്‍ പ്രായമുണ്ടെന്നതും താടിയുണ്ടെന്നതും വച്ചാണ് സോഷ്യല്‍ മീഡിയ ഡെലുലുവിന്റെ കാമുകനെ തേടിയിറങ്ങുന്നത്. അങ്ങനെയാണ് നിവിന്‍ പോളിയെന്ന ഉത്തരത്തിലേക്ക് അവർ എത്തുന്നതും. സിനിമയുടെ ഒടുവില്‍ മായയുടെ വീട്ടിലെത്തിയ പ്രഭേന്ദു അവളുടെ അമ്മയോട് താന്‍ തന്നെയാണ് അതെന്ന് പറയുന്നതും ആരാധകര്‍ ചേര്‍ത്തുവായിക്കുന്നത്. എന്നാല്‍ ഡെലുലുവിന്റെ കാമുകന്‍ പ്രഭേന്ദുവല്ലെന്നത് സാമാന്യയുക്തിയില്‍ നിന്നു തന്നെ വ്യക്താമാകുന്നതാണ്.
പ്രഭേന്ദുവുമായി ഡെലുലുവിന് അടുപ്പം തോന്നാന്‍ തന്റെ കാമുകനുമായുള്ള രൂപസാദൃശ്യം കാരണമായെന്നതും, പിന്നീട് അവനോട് പ്രണയം തോന്നിയെന്നതും ശരിയാണ്. എങ്കിലും പ്രഭേന്ദുവല്ല ഡെലുലുവിന്റെ കാമുകന്‍. അമ്മയോട് പ്രഭേന്ദു താനാണ് കാമുകനെന്ന് സമ്മതിക്കാന്‍ കാരണം അവര്‍ക്ക് ക്ലോഷര്‍ നല്‍കാനും, തന്റെ ഉള്ളില്‍ അവളോടുണ്ടായിരുന്ന ഇഷ്ടം കൊണ്ടാണെന്നും സിനിമ വ്യക്തമാക്കുന്നുണ്ട്.
ഒരു വഴിക്ക് ഈ ചര്‍ച്ച പോകുമ്പോള്‍ മറ്റ് ചിലര്‍ രസകരമായ പല ഉത്തരങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. താടിയും പ്രായയവും പരിഗണിച്ചാല്‍ ഡെലുലുവിന്റെ യഥാര്‍ത്ഥ കാമുകന്‍ നിവിന്‍ പോളിയുടെ ചേട്ടനായെത്തിയ മധു വാര്യര്‍ ആയിരിക്കാമെന്നാണ് ചിലര്‍ തമാശയായി പറയുന്നത്. ഇത് രണ്ടുമല്ലെങ്കില്‍ ഈ ലക്ഷണങ്ങളെല്ലാം ഒത്തുവരുന്ന ഒരേയൊരാള്‍ അജു വര്‍ഗീസാണ്. അതിനാല്‍ അജു വര്‍ഗീസാണെന്ന് മറ്റ് ചിലര്‍ വാദിക്കുന്നുണ്ട്. ഡെലുലുവിന്റെ കാമുകന്‍ ആരെന്ന ചര്‍ച്ച ഇങ്ങനെ കാര്യമായും തമാശയായും മുന്നേറുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates