കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് പ്രണയം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് സിനിമ തന്റെ ജോലിയാണെന്നായിരുന്നു നടൻ വിജയരാഘവൻ നൽകിയ മറുപടി. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്ക് വീണ്ടും വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് നടൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എന്റെ സഹോദരി എന്റെ കാമുകിയായിട്ട് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.
എന്റെ അച്ഛന്റെ പെങ്ങൾ ഓമന. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ആർട്ടിസ്റ്റ് ആരാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും അതെന്റെ ചിറ്റയാണെന്ന്. അച്ഛന്റെ ഇളയ പെങ്ങളാണ്. അന്ന് അവർക്ക് 28 വയസ് കാണും. അവർ അച്ഛന്റെ അമ്മയായിട്ട് അഭിനയിച്ചിട്ടുണ്ട് അന്ന്. അത്ഭുതകരമായ കഴിവുള്ള നടിയാ. അച്ഛന്റെ കാമുകിയായിട്ട് അഭിനയിച്ചിട്ടുണ്ട്.
എന്റെ പെങ്ങൾ എന്റെ കാമുകയായി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നടീ നടൻമാരല്ലേ ഉള്ളൂ. ഉർവശിയിപ്പോൾ എന്റെ ഭാര്യയായിട്ട് അഭിനയിക്കുന്നു എന്നുവെച്ച് ഉർവശിയോട് പ്രണയം തോന്നുമോ ?. എനിക്ക് എപ്പോൾ കണ്ടാലും അവളെ കുട്ടിയായിട്ട് അല്ലേ തോന്നുകയുള്ളൂ. എന്റെ മകന് എന്റെ അച്ഛനായിട്ട് അഭിനയിക്കാൻ മേലേ.
കൂടെ അഭിനയിക്കുന്നവരോട് പ്രണയം തോന്നുന്നു എന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ കൂടെ അഭിനയിക്കുന്ന വില്ലനോട് എന്തുകൊണ്ടാണ് ദേഷ്യം തോന്നാത്തത്. അതും വേണമല്ലോ. കുറേ പ്രാവശ്യം കൂടെ നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കിൽ, അങ്ങനെ കുറേ നാളായിട്ട് കൂടെ വില്ലനായിട്ട് അഭിനയിക്കുന്നവനെ കണ്ടാൽ തൊഴിക്കുമോ ?.
അതെന്താ ചെയ്യാത്തേ ?. അതൊക്കെ ചുമ്മാ വെറുതേ പറയുന്നതല്ലേ. അത് വേറെ സൂക്കേട് ആണ്". - വിജയരാഘവൻ പറഞ്ഞു. ആശയാണ് വിജയരാഘവന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates