സച്ചിയും ഭാര്യ സജിയും/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സച്ചിയെ ഓർത്ത് ഭാര്യ സിജിയുടെ പാട്ട്, വിഡിയോ പങ്കുവെച്ച് ആയിഷ സുൽത്താന

സച്ചിയുടേയും സിജിയുടേയും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചാണ് സച്ചി അകാലത്തിൽ വിടപറഞ്ഞത്. സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ആ വിയോ​ഗത്തിന് ജൂൺ 18ന് ഒരു വർഷമാവുകയാണ്. എന്നാൽ അതിന് മുൻപ് സച്ചിയുടെ മറ്റൊരു പ്രധാന ദിവസം കൂടിയുണ്ട്. സച്ചിയുടേയും ഭാര്യ സിജിയുടേയും വിവാഹവാർഷികം. തന്നെ വിട്ടുപോയ പ്രിയതമനെ ഓർത്ത് സിജി പാടുന്ന പാട്ടാണ് ശ്രദ്ധേയമാകുന്നത്. സംവിധായിക ആയിഷ സുൽത്താനയാണ് വിഡിയോ പുറത്തുവിട്ടത്. സച്ചിയുടേയും സിജിയുടേയും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. 

‘ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്‘- വിഡിയോ പങ്കുവെച്ചുകൊണ്ട് ആയിഷ സുൽത്താന കുറിച്ചു. 

സംവിധാനം ചെയ്ത അയ്യപ്പനും കോശിയും വമ്പൻ വിജയമായി മാറി മലയാളത്തിലെ മികച്ച സംവിധായകൻ എന്ന ഖ്യാധിയിൽ നിൽക്കുമ്പോഴാണ് സച്ചിയുടെ മരണം. ഇടിപ്പു ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനിയും പൃഥ്വിരാജ് ആരംഭിച്ചിട്ടുണ്ട്. 'സച്ചി ക്രിയേഷന്‍സ്' എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT