കാർത്തിക് സുബ്ബരാജ് ഇൻസ്റ്റ​ഗ്രാം
Entertainment

പുതിയ തുടക്കത്തിന്...; വിജയ്ക്ക് ആശംസകൾ നേർന്ന് കാർത്തിക് സുബ്ബരാജ്

നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. 'പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും'- എന്നാണ് കാർത്തിക് സുബ്ബരാജ് എക്സിൽ കുറിച്ചിരിക്കുന്നത്. നേരത്തെ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.

തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തുന്നത്. തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കും.

സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. അതേസമയം സൂര്യയെ നായകനാക്കിയൊരുക്കുന്ന സൂര്യ 44ന്റെ പണിപ്പുരയിലാണ് കാർത്തിക് സുബ്ബരാജിപ്പോൾ. സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു റൊമാന്റിക് ചിത്രമാണെന്നും കാർത്തിക്ക് സുബ്ബരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം